---
title: "ഫിംഗർ ഹാർട്ട് കാണിച്ച് രാഹുൽ ഗാന്ധിയുടെ സൗഹൃദദിനാശംസ; പോസ്റ്റ് വൈറൽ"
english_title: "Rahul Gandhi Friendship Day Finger Heart Emoji Instagram Post"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376211/rahul-gandhi-friendship-day-finger-heart-emoji-post"
published_at: "2026-08-02T16:20:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f216c988f6_rahul-gandhi-friendship-day-finger-heart-emoji-post.jpg"
keywords: ["Rahul Gandhi", "Friendship Day", "Finger Heart", "Instagram", "Gen Z", "K-Pop"]
---

# ഫിംഗർ ഹാർട്ട് കാണിച്ച് രാഹുൽ ഗാന്ധിയുടെ സൗഹൃദദിനാശംസ; പോസ്റ്റ് വൈറൽ

> **Lead Summary:** **ന്യൂഡൽഹി:** **[** സൗഹൃദദിനത്തിൽ വ്യത്യസ്തമായ രീതിയിൽ ആശംസകൾ നേർന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജെൻ സി യുവജനങ്ങൾക്കിടയിൽ തരംഗമായ കൊറിയൻ ഫിംഗർ ഹാർട്ട് ഇമോജി പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. ഫിംഗർ ഹാർട്ട് ചിഹ്നത്തിന്റെ അർത്ഥം താൻ ഇപ്പോൾ പഠിച്ചതേയുള്ളൂ എന്ന് അദ്ദേഹം തമാശയായി കുറിക്കുകയും ചെയ്തു.

## Article Content

**ന്യൂഡൽഹി:** **[** സൗഹൃദദിനത്തിൽ വ്യത്യസ്തമായ രീതിയിൽ ആശംസകൾ നേർന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജെൻ സി യുവജനങ്ങൾക്കിടയിൽ തരംഗമായ കൊറിയൻ ഫിംഗർ ഹാർട്ട് ഇമോജി പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. ഫിംഗർ ഹാർട്ട് ചിഹ്നത്തിന്റെ അർത്ഥം താൻ ഇപ്പോൾ പഠിച്ചതേയുള്ളൂ എന്ന് അദ്ദേഹം തമാശയായി കുറിക്കുകയും ചെയ്തു.

'ഞാൻ ഇപ്പോഴും ഒരു വിദ്യാർത്ഥിയാണ്, എല്ലാ ദിവസവും പുതിയ വല്ലതും പഠിച്ചുകൊണ്ടിരിക്കുന്നു. ഇന്നത്തെ പാഠം: ഇന്ന് സൗഹൃദ ദിനമാണ്, ഈ ചിഹ്നം ഒരു ഹൃദയമാണ്. ഏവർക്കും സൗഹൃദദിനാശംസകൾ' എന്നാണ് രാഹുൽ ഗാന്ധി തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ദക്ഷിണ കൊറിയയിൽ തുടങ്ങി കെ-പോപ്പ്, കെ-ഡ്രാമകൾ എന്നിവയിലൂടെ ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് ഉപയോക്താക്കൾക്കിടയിൽ തരംഗമായി മാറിയതാണ് ഫിംഗർ ഹാർട്ട് ആംഗ്യം. ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് പോലുള്ള നവമാധ്യമങ്ങളിൽ യുവതലമുറക്കിടയിൽ ഇതിന് വലിയ സ്വീകാര്യതയാണുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376211/rahul-gandhi-friendship-day-finger-heart-emoji-post)