---
title: "കോഴിക്കോട് മാവൂർ റോഡ് കൊലപാതകം: മൂന്നാമത്തെ പ്രതിയും പിടിയിൽ; വയനാട്ടിൽ വെച്ച് കുടുങ്ങിയത് ബെംഗളൂരുവിലേക്ക് കടക്ക ശ്രമിക്കവെ"
english_title: "Kozhikode Mavoor Road Murder Case: Third Accused KC Vipin Arrested From Wayanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376203/kozhikode-mavoor-road-murder-case-third-accused-arrested"
published_at: "2026-08-02T15:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f1a489c870_kozhikode-mavoor-road-murder-case-third-accused-arrested.jpg"
keywords: ["Kozhikode Murder", "Mavoor Road", "Adil Roshan", "KC Vipin", "Kerala Crime", "Police Arrest"]
---

# കോഴിക്കോട് മാവൂർ റോഡ് കൊലപാതകം: മൂന്നാമത്തെ പ്രതിയും പിടിയിൽ; വയനാട്ടിൽ വെച്ച് കുടുങ്ങിയത് ബെംഗളൂരുവിലേക്ക് കടക്ക ശ്രമിക്കവെ

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് മാവൂർ റോഡിൽ ബേപ്പൂർ നടുവട്ടം സ്വദേശിയായ ജെസ്സി വില്ലയിൽ ആദിൽ റോഷനെ കുത്തിക്കൊന്ന കേസിൽ മൂന്നാമത്തെയാളും പിടിയിലായി. കോഴിക്കോട് നല്ലളം സ്വദേശിയായ കെ.സി. വിപിൻ ആണ് അറസ്റ്റിലായത്.

## Article Content

**കോഴിക്കോട് : **കോഴിക്കോട് മാവൂർ റോഡിൽ ബേപ്പൂർ നടുവട്ടം സ്വദേശിയായ ജെസ്സി വില്ലയിൽ ആദിൽ റോഷനെ കുത്തിക്കൊന്ന കേസിൽ മൂന്നാമത്തെയാളും പിടിയിലായി. കോഴിക്കോട് നല്ലളം സ്വദേശിയായ കെ.സി. വിപിൻ ആണ് അറസ്റ്റിലായത്.

ബെംഗളൂരുവിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ശനിയാഴ്ച രാത്രി വയനാട്ടിൽ വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. സംഭവത്തിന് പിന്നിൽ പണമിടപാട് തർക്കമാണെന്ന് പോലീസ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ കൊല്ലം കരുനാഗപ്പള്ളി ശങ്കരമംഗലം സ്വദേശി എൻ. നജീബ് (31), പങ്കാളി നൗഷിദ (28) എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.

വെള്ളിയാഴ്ച രാത്രി 8.47-നാണ് മാവൂർ റോഡിൽ കൊലപാതകം നടന്നത്. നജീബിന്റെ ആവശ്യപ്രകാരം വീട്ടിൽ നിന്നും കത്തി കൊണ്ടുവന്നത് നൗഷിദയാണെന്ന് പോലീസ് വ്യക്തമാക്കി. നജീബിൽ നിന്ന് ആദിൽ 10,000 രൂപ കടം വാങ്ങിയിരുന്നു. ഇതിൽ 5,000 രൂപ തിരികെ നൽകാനുണ്ടായിരുന്നു.

ഈ പണം നൽകാത്തതിലുള്ള വിരോധവും, ഭാര്യയോട് മോശമായി സംസാരിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. പ്രതികളെ കോടതിയിൽ ഹാജരാക്കാനുമുള്ള തുടർനടപടികൾ പോലീസ് സ്വീകരിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376203/kozhikode-mavoor-road-murder-case-third-accused-arrested)