---
title: "രാവിലെ ഇങ്ങനെയൊരു മസാല ദോശ ഉണ്ടാക്കി നോക്കൂ; സംഗതി സൂപ്പർ ഹിറ്റാകും"
english_title: "Easy Masala Dosa Recipe Hotel Style Breakfast"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376201/easy-masala-dosa-recipe-hotel-style"
published_at: "2026-08-02T15:34:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f196b63e56_easy-masala-dosa-recipe-hotel-style.jpg"
keywords: ["MasalaDosa", "BreakfastRecipe", "SouthIndianFood", "HotelStyleDosa", "PotatoMasala"]
---

# രാവിലെ ഇങ്ങനെയൊരു മസാല ദോശ ഉണ്ടാക്കി നോക്കൂ; സംഗതി സൂപ്പർ ഹിറ്റാകും

> **Lead Summary:** **[**തെക്കേ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണങ്ങളിൽ ഒന്നാണ് മസാല ദോശ. മൊരിഞ്ഞ ദോശയ്ക്കുള്ളിൽ വെണ്ണയിൽ വഴറ്റിയ ഉരുളക്കിഴങ്ങ് മസാലയും, അതിനൊപ്പം തേങ്ങാച്ചട്ണിയും ചൂടുള്ള സാമ്പാറും... ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറും, അല്ലേ?

## Article Content

**[**തെക്കേ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണങ്ങളിൽ ഒന്നാണ് മസാല ദോശ. മൊരിഞ്ഞ ദോശയ്ക്കുള്ളിൽ വെണ്ണയിൽ വഴറ്റിയ ഉരുളക്കിഴങ്ങ് മസാലയും, അതിനൊപ്പം തേങ്ങാച്ചട്ണിയും ചൂടുള്ള സാമ്പാറും... ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറും, അല്ലേ?

ഹോട്ടലുകളിൽ നിന്ന് കിട്ടുന്ന അതേ രുചിയിലും മൊരിവിലും വീട്ടിൽ എങ്ങനെ എളുപ്പത്തിൽ മസാല ദോശ ഉണ്ടാക്കാമെന്ന് നോക്കാം.

**ആവശ്യമായ ചേരുവകൾ**

**ദോശമാവ് തയ്യാറാക്കാൻ**

പച്ചരി / പുഴുക്കലരി – 2 കപ്പ്

കട്ടി അവൽ – 2 ടേബിൾസ്പൂൺ (ദോശ നല്ല കളറും മൊരിവും കിട്ടാൻ)**

ഉഴുന്ന് – 1/2 കപ്പ്

ഉലുവ – 1/2 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

മസാലയ്ക്ക് ആവശ്യമായ ചേരുവകൾ:**

ഉരുളക്കിഴങ്ങ് – 3 എണ്ണം (പുഴുങ്ങി ഉടച്ചത്)

സവാള – 2 എണ്ണം (നീളത്തിൽ അരിഞ്ഞത്)

പച്ചമുളക് – 2-3 എണ്ണം (അരിഞ്ഞത്)

ഇഞ്ചി – 1 ചെറിയ കഷ്ണം (പൊടിയായി അരിഞ്ഞത്)

കടുക് – 1/2 ടീസ്പൂൺ

കടലപ്പരിപ്പ് – 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ

കായപ്പൊടി – ഒരു നുള്ളു

എണ്ണ, കറിവേപ്പില, മല്ലിയില – ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

**തയ്യാറാക്കുന്ന വിധം**

രുചികരമായ മസാല ദോശ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം. ആദ്യം അരി, ഉഴുന്ന്, ഉലുവ എന്നിവ 4-5 മണിക്കൂറും അരക്കുന്നതിന് 10 മിനിറ്റ് മുമ്പ് അവലും കുതിർത്തു വെച്ച ശേഷം നന്നായി മയത്തിൽ അരച്ചെടുത്ത് 8-10 മണിക്കൂർ പുളിക്കാൻ വയ്ക്കുക.

പൊന്തിവന്ന മാവിൽ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് പാകമാക്കുക. തുടർന്ന് ഒരു പാനിൽ എണ്ണ ചൂടാക്കി കടുകും കടലപ്പരിപ്പും താളിച്ച് ഇഞ്ചി, പച്ചമുളക്, കറിവേപ്പില, സവാള എന്നിവ വഴറ്റി മഞ്ഞൾപ്പൊടിയും കായപ്പൊടിയും ഉപ്പും ചേർക്കുക ഇതിലേക്ക് പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങും അല്പം വെള്ളവും ചേർത്ത് യോജിപ്പിച്ച് ചെറുതീയിൽ വേവിച്ച് മല്ലിയില വിതറി മാറ്റി വെക്കുക.

ശേഷം ചൂടായ ദോശക്കല്ലിൽ മാവൊഴിച്ച് നേർമയായി പരത്തി നെയ്യോ എണ്ണയോ തടവി മൊരിഞ്ഞു വരുമ്പോൾ നടുവിലായി മസാല വെച്ച് മടക്കിയെടുക്കുക. ദോശ കൂടുതൽ ക്രിസ്പിയാകാൻ മാവ് അരയ്ക്കുമ്പോൾ അല്പം അവലോ റവയോ ചേർക്കുന്നത് നന്നായിരിക്കും. ചൂടുള്ള തേങ്ങാച്ചട്ണിക്കും സാമ്പാറിനുമൊപ്പം കഴിക്കാൻ ഇത് വളരെ സ്വാദിഷ്ടമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376201/easy-masala-dosa-recipe-hotel-style)