---
title: "കാസർകോട് ജില്ലയിൽ മഴ ശക്തമാകുന്നു; നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, കൺട്രോൾ റൂമുകൾ തുറന്നു "
english_title: "Kasaragod Rain: District Administration Intensifies Relief Operations And Precautions"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376196/kasaragod-rain-relief-operations-district-administration-alert-"
published_at: "2026-08-02T15:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f12dcf1bc4_kasaragod-rain-relief-operations-district-administration-alert-.jpg"
keywords: ["Kasaragod", "Kerala Rain", "Flood Alert", "Relief Operations", "District Administration", "Monsoon 2026"]
---

# കാസർകോട് ജില്ലയിൽ മഴ ശക്തമാകുന്നു; നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, കൺട്രോൾ റൂമുകൾ തുറന്നു 

> **Lead Summary:** **** സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിൽ മഴക്കെടുതികൾ ഫലപ്രദമായി നേരിടുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അടിയന്തര മുൻകരുതലുകളും ദുരിതാശ്വാസ പ്രവർത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണ്. നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

## Article Content

**** സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിൽ മഴക്കെടുതികൾ ഫലപ്രദമായി നേരിടുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അടിയന്തര മുൻകരുതലുകളും ദുരിതാശ്വാസ പ്രവർത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണ്. നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുരന്തസാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാനുള്ള താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

മഴക്കെടുതിയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജില്ലാ ആസ്ഥാനത്തും താലൂക്ക് തലങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി ഫയർഫോഴ്സ്, പോലീസ്, റവന്യൂ വകുപ്പുകൾ എന്നിവയ്ക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടുന്നതിനായി പ്രത്യേക ഹെൽപ്‌ലൈൻ നമ്പറുകളും സജ്ജീകരിച്ചിട്ടുണ്ട്.

 അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പുകളിൽ വീണ്ടും മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള വിവിധ ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ മഴ കനക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെയും സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ പത്ത് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, മലപ്പുറം, കോട്ടയം, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376196/kasaragod-rain-relief-operations-district-administration-alert-)