---
title: "ഫാഷൻ ലോകത്തെ വിസ്മയിപ്പിച്ച് ശോഭിത ധുലിപാല; രാഹുൽ മിശ്രയുടെ കളക്ഷനിൽ തിളങ്ങി താരം "
english_title: "Sobhita Dhulipala Rahul Mishra Indian Couture Week 2026"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376195/sobhita-dhulipala-rahul-mishra-indian-couture-week-2026"
published_at: "2026-08-02T15:14:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f11a75ba18_sobhita-dhulipala-rahul-mishra-indian-couture-week-2026.jpg"
keywords: ["Sobhita Dhulipala", "Rahul Mishra", "Indian Couture Week", "Fashion", "Ramp"]
---

# ഫാഷൻ ലോകത്തെ വിസ്മയിപ്പിച്ച് ശോഭിത ധുലിപാല; രാഹുൽ മിശ്രയുടെ കളക്ഷനിൽ തിളങ്ങി താരം 

> **Lead Summary:** **[**ഇന്ത്യൻ കോച്യൂർ വീക്ക് 2026 വേദിയിൽ പ്രശസ്ത ഫാഷൻ ഡിസൈനർ രാഹുൽ മിശ്രയുടെ പുതിയ ഔട്ട്ഫിറ്റിൽ തിളങ്ങി നടി ശോഭിത ധുലിപാല. പരമ്പരാഗത ദേവതകളുടെ പ്രൗഢിയും ഗാംഭീര്യവും തുളുമ്പുന്ന ലുക്കിലാണ് ശോഭിത റാംപിൽ എത്തിയത്. രാഹുൽ മിശ്രയുടെ സവിശേഷമായ എംബ്രോയ്ഡറി വർക്കുകളും സൂക്ഷ്മമായ കരവിരുതും ഈ വസ്ത്രത്തിന് രാജകീയമായ ഭാവമാണ് നൽകിയത്.

## Article Content

**[**ഇന്ത്യൻ കോച്യൂർ വീക്ക് 2026 വേദിയിൽ പ്രശസ്ത ഫാഷൻ ഡിസൈനർ രാഹുൽ മിശ്രയുടെ പുതിയ ഔട്ട്ഫിറ്റിൽ തിളങ്ങി നടി ശോഭിത ധുലിപാല. പരമ്പരാഗത ദേവതകളുടെ പ്രൗഢിയും ഗാംഭീര്യവും തുളുമ്പുന്ന ലുക്കിലാണ് ശോഭിത റാംപിൽ എത്തിയത്. രാഹുൽ മിശ്രയുടെ സവിശേഷമായ എംബ്രോയ്ഡറി വർക്കുകളും സൂക്ഷ്മമായ കരവിരുതും ഈ വസ്ത്രത്തിന് രാജകീയമായ ഭാവമാണ് നൽകിയത്.

അജന്ത ഗുഹകളുടെ പൈതൃക വാസ്തുവിദ്യയെ ഓർമ്മിപ്പിക്കുന്ന സങ്കീർണ്ണമായ നെക്ലേസ് എംബ്രോയ്ഡറിയോടുകൂടിയ മെഷ് കോർസെറ്റ്-സ്റ്റൈൽ ജമ്പ്‌സ്യൂട്ടാണ് താരം അണിഞ്ഞത്. ഒപ്പം അരക്കെട്ടിലായി ഒരു ക്രിസ്റ്റൽ-എൻക്രസ്റ്റഡ് ബെൽറ്റും നൽകിയിരുന്നു.

ജമ്പ്‌സ്യൂട്ടിന്റെ അടിഭാഗത്തുള്ള ന്യൂഡ് ഷേഡ് ഫിറ്റഡ് സിലൗട്ടും, അതിനൊപ്പം ക്രിസ്റ്റൽ പൈപ്പിങ്ങോടുകൂടിയ ഐവറി സാറ്റിൻ ഡ്രേപ്പുകളും ചേർന്നതോടെ ഔട്ട്ഫിറ്റിന്റെ ദേവി രൂപം പൂർണ്ണമായി.

രാഹുൽ മിശ്രയുടെ ഈ സീസണിലെ ഏറ്റവും പ്രധാനപ്പെട്ട ഡിസൈനുകളിലൊന്നാണ് ശോഭിത റാംപിൽ അവതരിപ്പിച്ചത്. ഇന്ത്യൻ മിത്തോളജിയേയും പ്രകൃതിയേയും അടിസ്ഥാനമാക്കിയുള്ള ഇതിലെ ആർട്ട് വർക്കുകൾ ഫാഷൻ പ്രേമികളെ ഏറെ വിസ്മയിപ്പിച്ചിരിക്കുകയാണ്. ശോഭിതയുടെ ഈ റോയൽ ലുക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തരംഗമായിക്കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376195/sobhita-dhulipala-rahul-mishra-indian-couture-week-2026)