---
title: "പിന്നിൽ സാമ്പത്തിക പ്രതിസന്ധി? പൂനെയിൽ  മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യ കുറിപ്പ് കണ്ടെത്തി"
english_title: "Malayali Family Found Dead in Pune Pimpri Financial Crisis Suspected"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376191/pune-malayali-family-found-dead-pimpri-thiruvananthapuram-native"
published_at: "2026-08-02T14:56:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f10b5d1ec4_pune-malayali-family-found-dead-pimpri-thiruvananthapuram-native.jpg"
keywords: ["Pune Malayali family death", "Pimpri tragedy", "Thiruvananthapuram native death Pune", "Maharashtra news Malayalam"]
---

# പിന്നിൽ സാമ്പത്തിക പ്രതിസന്ധി? പൂനെയിൽ  മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യ കുറിപ്പ് കണ്ടെത്തി

> **Lead Summary:** **മഹാരാഷ്ട്ര: **മഹാരാഷ്ട്രയിലെ പൂനെയിൽ മൂന്നംഗ മലയാളി കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.പൂനെ പ്രിംപ്രിയിൽ താമസിച്ചിരുന്ന തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി വിനോദ് പി.എസ് , ഭാര്യ സിൽജ പിള്ള , മകൾ പൂർണിമ എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന. 

## Article Content

**മഹാരാഷ്ട്ര: **മഹാരാഷ്ട്രയിലെ പൂനെയിൽ മൂന്നംഗ മലയാളി കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.പൂനെ പ്രിംപ്രിയിൽ താമസിച്ചിരുന്ന തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി വിനോദ് പി.എസ് , ഭാര്യ സിൽജ പിള്ള , മകൾ പൂർണിമ എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന. 

ഇവർ താമസിച്ചിരുന്ന മുറിയിൽ നിന്നും  ആത്മഹത്യ കുറിപ്പ് കണ്ടെത്തി.  സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏറെ നാളുകളായി പൂനെയിൽ താമസമാക്കിയിരുന്ന ഇവർ പെട്ടെന്ന് ഇത്തരമൊരു കൃത്യത്തിലേക്ക് കടന്നത് സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.

സംഭവസ്ഥലത്ത് എത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരികയാണെന്നും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376191/pune-malayali-family-found-dead-pimpri-thiruvananthapuram-native)