---
title: "ഓവനില്ലാതെ വീട്ടിലുണ്ടാക്കാം റെസ്റ്റോറന്റ് സ്റ്റൈൽ ചിക്കൻ പിസ്സ"
english_title: "No Oven Pan Pizza Recipe At Home Easy 15 Minutes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376189/no-oven-pan-pizza-recipe-easy-home-15-minutes"
published_at: "2026-08-02T14:46:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f0b14bae1d_no-oven-pan-pizza-recipe-easy-home-15-minutes.jpg"
keywords: ["Pan Pizza Recipe", "No Oven Pizza", "Homemade Pizza", "Easy Pizza Recipe", "Kids Snack"]
---

# ഓവനില്ലാതെ വീട്ടിലുണ്ടാക്കാം റെസ്റ്റോറന്റ് സ്റ്റൈൽ ചിക്കൻ പിസ്സ

> **Lead Summary:** **[** കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട വിഭവമാണ് പിസ്സ. എന്നാൽ ഓവനും മറ്റും ഇല്ലാത്തതുകൊണ്ട് പലരും ഇത് വീട്ടിൽ ഉണ്ടാക്കാൻ മടിക്കാറുണ്ട്. ഇനി ആ വിഷമം വേണ്ട! വലിയ ചേരുവകളോ ഓവനോ ഇല്ലാതെ തന്നെ കടകളിൽ നിന്ന് വാങ്ങുന്ന അതേ രുചിയിൽ, പാനിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരു അടിപൊളി പിസ്സ റെസിപ്പി ഇതാ...

## Article Content

**[** കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട വിഭവമാണ് പിസ്സ. എന്നാൽ ഓവനും മറ്റും ഇല്ലാത്തതുകൊണ്ട് പലരും ഇത് വീട്ടിൽ ഉണ്ടാക്കാൻ മടിക്കാറുണ്ട്. ഇനി ആ വിഷമം വേണ്ട! വലിയ ചേരുവകളോ ഓവനോ ഇല്ലാതെ തന്നെ കടകളിൽ നിന്ന് വാങ്ങുന്ന അതേ രുചിയിൽ, പാനിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരു അടിപൊളി പിസ്സ റെസിപ്പി ഇതാ...

ആവശ്യമായ ചേരുവകൾ 

പിസ്സ ഡൗ  തയ്യാറാക്കാൻ:

മൈദ - 2 കപ്പ്

ഈസ്റ്റ് (Dry Yeast) - 1 ടീസ്പൂൺ

പഞ്ചസാര - 1 ടീസ്പൂൺ

ചെറുചൂടുള്ള വെള്ളം - 3/4 കപ്പ്

ഉപ്പ് - ആവശ്യത്തിന്

ഒലിവ് ഓയിൽ / സൺഫ്ലവർ ഓയിൽ - 2 ടേബിൾസ്പൂൺ

2. ടോപ്പിംഗിനായി (Toppings):

പിസ്സ സോസ് - 3-4 ടേബിൾസ്പൂൺ

മൊസറെല്ല ചീസ്  - ആവശ്യത്തിന് (തുരകിയത്)

സവാള - 1 (നീളത്തിൽ അരിഞ്ഞത്)

തക്കാളി - 1 (കുരു കളഞ്ഞ് നീളത്തിൽ അരിഞ്ഞത്)

ക്യാപ്സിക്കം - 1 (നീളത്തിൽ അരിഞ്ഞത്)

ചിക്കൻ (ചെറിയ കഷണങ്ങളാക്കി വറുത്തത്) അല്ലെങ്കിൽ ഒലിവ്സ് / മഷ്റൂം (ഓപ്ഷണൽ)

ഒറിഗാനോ & ചില്ലി ഫ്ലേക്സ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 

സ്റ്റെപ്പ് 1: മാവ്  തയ്യാറാക്കൽ

ഒരു ബൗളിൽ ചെറുചൂടുള്ള വെള്ളമെടുത്ത് അതിലേക്ക് ഈസ്റ്റും പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി 10 മിനിറ്റ് മാറ്റിവെക്കുക (ഈസ്റ്റ് പൊന്തിവരുന്നതിനായി).

മറ്റൊരു പാത്രത്തിൽ മൈദയും ഉപ്പും എണ്ണയും ചേർക്കുക.

ഇതിലേക്ക് പൊന്തിവന്ന ഈസ്റ്റ് വെള്ളം കുറശ്ശെ ഒഴിച്ച് നന്നായി കുഴച്ചെടുക്കുക (കുറഞ്ഞത് 8-10 മിനിറ്റ് നന്നായി കുഴയ്ക്കണം).

മാവിന് മുകളിൽ അൽപ്പം എണ്ണ പുരട്ടി, ഒരു ഈറൻ തുണി കൊണ്ട് മൂടി 1 മുതൽ 2 മണിക്കൂർ വരെ മാറ്റിവെക്കുക. (മാവ് ഇരട്ടിയായി പൊന്തിവരും).

സ്റ്റെപ്പ് 2: പിസ്സ ബേസ് (Pizza Base) ഉണ്ടാക്കൽ

പൊന്തിവന്ന മാവിൽ നിന്ന് കാറ്റ് കളഞ്ഞ്, വീണ്ടും ചെറുതായി കുഴച്ച ശേഷം വലിയൊരു ഉരുളയാക്കുക.

അല്പം മൈദ വിതറി ചപ്പാത്തി പലാകയിൽ വെച്ച് കൈകൊണ്ടോ പരത്തിയോ അര ഇഞ്ച് കനത്തിൽ വട്ടത്തിൽ പരത്തിയെടുക്കുക.

ഒരു ഫോർക്ക് ഉപയോഗിച്ച് പരത്തിയ മാവിന് മുകളിൽ ചെറിയ തുളകൾ ഇടുക (ഇത് പിസ്സ പൊങ്ങിപ്പോകാതിരിക്കാൻ സഹായിക്കും).

സ്റ്റെപ്പ് 3: അറേഞ്ച് ചെയ്യൽ 

ഒരു നോൺസ്റ്റിക് പാനിൽ അല്പം ബട്ടറോ എണ്ണയോ പുരട്ടി പരത്തിവെച്ച പിസ്സ മാവ് അതിലേക്ക് വെക്കുക.

അതിനു മുകളിൽ പിസ്സ സോസ് നന്നായി തേച്ചുപിടിപ്പിക്കുക.

ശേഷം കുറച്ച് മൊസറെല്ല ചീസ് വിതറുക.

അതിനു മുകളിൽ സവാള, ക്യാപ്സിക്കം, തക്കാളി, വറുത്ത ചിക്കൻ എന്നിവ ഭംഗിയായി നിരത്തുക.

മുകളിലായി വീണ്ടും ധാരാളം ചീസ് വിതറുക. അല്പം ഒറിഗാനോയും ചില്ലി ഫ്ലേക്സും മുകളിൽ വിതറാം.

സ്റ്റെപ്പ് 4: ബേക്ക് ചെയ്യൽ 

പാൻ അടുപ്പത്തുവെച്ച് ഏറ്റവും കുറഞ്ഞ തീയിൽ അടച്ചുവെച്ച് 12-15 മിനിറ്റ് വേവിക്കുക.

അടിയവശം മൊരിഞ്ഞു വരികയും ചീസ് പൂർണ്ണമായി ഉരുകുകയും ചെയ്യുമ്പോൾ പിസ്സ തയ്യാർ!

ചൂടോടെ കഷ്ണം മുറിച്ച് സോസിനൊപ്പം കഴിക്കാം!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376189/no-oven-pan-pizza-recipe-easy-home-15-minutes)