---
title: "എൻ.ടി.സി.-നെറ്റ് ഫലം വൈകുന്നു; അനിശ്ചിതത്വത്തിൽ ആശങ്കയിലായി ലക്ഷക്കണക്കിന് വിദ്യാർഥികൾ"
english_title: "UGC NET Answer Key Delay NTA Exam Result Students Concern"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376187/ugc-net-answer-key-result-delay-nta-students-protest"
published_at: "2026-08-02T14:34:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f08679fcd1_ugc-net-answer-key-result-delay-nta-students-protest.jpg"
keywords: ["UGC NET", "NTA", "Answer Key", "Exam Result", "Students", "Kerala"]
---

# എൻ.ടി.സി.-നെറ്റ് ഫലം വൈകുന്നു; അനിശ്ചിതത്വത്തിൽ ആശങ്കയിലായി ലക്ഷക്കണക്കിന് വിദ്യാർഥികൾ

> **Lead Summary:** **[**ജൂൺ ഘട്ടത്തിലെ യു.ജി.സി.-നെറ്റ് പരീക്ഷകൾ പൂർത്തിയായി ഒരുമാസം പിന്നിട്ടിട്ടും ഇതുവരെ ഉത്തരസൂചിക പുറത്തുവിടാത്തതിൽ കടുത്ത ആശങ്കയിൽ വിദ്യാർഥികൾ. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) ജൂൺ 22 മുതൽ 30 വരെ നടത്തിയ പരീക്ഷ ഏഴു ലക്ഷത്തിലധികം പേരാണ് എഴുതിയത്. സാധാരണയായി പരീക്ഷ കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം ഉത്തരസൂചികയും ഒരുമാസത്തിനകം ഫലവും പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും ഇത്തവണ ഈ സമയക്രമം പൂർണ്ണമായും തെറ്റിയിരിക്കുകയാണ്.

## Article Content

**[**ജൂൺ ഘട്ടത്തിലെ യു.ജി.സി.-നെറ്റ് പരീക്ഷകൾ പൂർത്തിയായി ഒരുമാസം പിന്നിട്ടിട്ടും ഇതുവരെ ഉത്തരസൂചിക പുറത്തുവിടാത്തതിൽ കടുത്ത ആശങ്കയിൽ വിദ്യാർഥികൾ. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) ജൂൺ 22 മുതൽ 30 വരെ നടത്തിയ പരീക്ഷ ഏഴു ലക്ഷത്തിലധികം പേരാണ് എഴുതിയത്. സാധാരണയായി പരീക്ഷ കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം ഉത്തരസൂചികയും ഒരുമാസത്തിനകം ഫലവും പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും ഇത്തവണ ഈ സമയക്രമം പൂർണ്ണമായും തെറ്റിയിരിക്കുകയാണ്.

ജൂലൈ 17, 18 തീയതികളിൽ നടന്ന ഒന്നര ലക്ഷത്തോളം വിദ്യാർഥികൾ പങ്കെടുത്ത സി.എസ്.ഐ.ആർ.-നെറ്റ് സയൻസ് വിഷയങ്ങളുടെ ഫലവും ഉത്തരസൂചികയും ഇതേപോലെ അനിശ്ചിതത്വത്തിലാണ്.

നീറ്റ് പരീക്ഷയ്ക്ക് പിന്നാലെ നെറ്റ് പരീക്ഷയിലും ഗുരുതരമായ ക്രമക്കേട് ആരോപണങ്ങളാണ് എൻ.ടി.എ. നേരിടുന്നത്. ഇംഗ്ലീഷ് പരീക്ഷയിൽ മുൻ വർഷത്തെ (2024) 67 ചോദ്യങ്ങൾ ആവർത്തിച്ചതും, സോഷ്യോളജി പരീക്ഷയിൽ അക്ഷരത്തെറ്റുകളും സിലബസിന് പുറത്തുനിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയതും വലിയ പ്രതിഷേധത്തിന് കാരണമായി.

ഇതിനുപുറമെ സോഷ്യോളജി ചോദ്യക്കടലാസ് ചോർന്നുവെന്ന ശക്തമായ ആരോപണവുമുണ്ട്. കൊമേഴ്‌സ്, സൈക്കോളജി, ജോഗ്രഫി തുടങ്ങിയ വിഷയങ്ങളുടെ പരീക്ഷകളിലും വീഴ്ചകൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും എൻ.ടി.എ.യുടെ ഭാഗത്തുനിന്ന് വ്യക്തമായ മറുപടികൾ ഒന്നും ലഭിച്ചിട്ടില്ല. നിലവിലുള്ള ഈ പ്രതിസന്ധികൾക്കും ആശങ്കകൾക്കും അടിയന്തര പരിഹാരം കാണണമെന്ന ആവശ്യവുമായി എസ്.എഫ്.ഐ. കേന്ദ്ര നേതൃത്വമടക്കമുള്ളവർ ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376187/ugc-net-answer-key-result-delay-nta-students-protest)