---
title: "എന്തൊരു മണമാണിത്...! അമിത വിയർപ്പും ദുർഗന്ധവും അലട്ടുന്നുണ്ടോ? പരിഹാരം ഇതാ ..."
english_title: "How To Control Excessive Sweating And Body Odour: 5 Simple Tips"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376185/excessive-sweating-body-odour-remedies-tips-malayalam"
published_at: "2026-08-02T14:28:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f08ac21f9f_excessive-sweating-body-odour-remedies-tips-malayalam.jpg"
keywords: ["Excessive Sweating", "Body Odour", "Health Tips", "Personal Hygiene", "Summer Care", "Malayalam Health"]
---

# എന്തൊരു മണമാണിത്...! അമിത വിയർപ്പും ദുർഗന്ധവും അലട്ടുന്നുണ്ടോ? പരിഹാരം ഇതാ ...

> **Lead Summary:** ** ** ശരീരത്തിൽ അമിതമായി വിയർപ്പ് ഉണ്ടാകുന്നതും അതുമൂലമുണ്ടാകുന്ന ദുർഗന്ധവും പലരെയും സാമൂഹികമായി ഏറെ വിഷമിപ്പിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. ചൂടുകാലത്തോ കഠിനമായ ജോലികൾ ചെയ്യുമ്പോഴോ മാത്രമല്ല, പലരിലും സാധാരണ അവസ്ഥകളിൽ പോലും അമിതമായി വിയർക്കുന്നത് കാണാറുണ്ട്.

## Article Content

** ** ശരീരത്തിൽ അമിതമായി വിയർപ്പ് ഉണ്ടാകുന്നതും അതുമൂലമുണ്ടാകുന്ന ദുർഗന്ധവും പലരെയും സാമൂഹികമായി ഏറെ വിഷമിപ്പിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. ചൂടുകാലത്തോ കഠിനമായ ജോലികൾ ചെയ്യുമ്പോഴോ മാത്രമല്ല, പലരിലും സാധാരണ അവസ്ഥകളിൽ പോലും അമിതമായി വിയർക്കുന്നത് കാണാറുണ്ട്.

ശരീരത്തിന്റെ താപനില സ്വാഭാവികമായി ക്രമീകരിക്കാൻ വിയർപ്പ് ആവശ്യമാണെങ്കിലും, ഇത് കൂടിയ അളവിലാവുമ്പോൾ അത് വിയർപ്പുനാറ്റത്തിനും വിയർപ്പുകുരുക്കൾക്കും മറ്റ് ചർമ്മ പ്രശ്നങ്ങൾക്കും കാരണമാകുന്നു. ഇത് വ്യക്തികളുടെ ആത്മവിശ്വാസത്തെയും ദൈനംദിന പെരുമാറ്റങ്ങളെയും വരെ പ്രതികൂലമായി ബാധിക്കാറുണ്ട്. എന്നാൽ കൃത്യമായ വ്യക്തിശുചിത്വത്തിലൂടെയും ചില ലളിതമായ ശീലങ്ങളിലൂടെയും ഈ പ്രശ്നത്തെ നമുക്ക് വളരെ എളുപ്പത്തിൽ പ്രതിരോധിക്കാൻ സാധിക്കും.

**വ്യക്തിശുചിത്വം പാലിക്കുക: **ദിവസേന രണ്ടുതരം കുളിക്കുന്നത് ശരീരത്തിലെ ബാക്ടീരിയകളെ അകറ്റാനും വിയർപ്പ് നാറ്റം തടയാനും സഹായിക്കും. കുളിക്കുമ്പോൾ ആന്റി ബാക്ടീരിയൽ സോപ്പുകൾ ഉപയോഗിക്കുന്നത് നല്ലതാണ്.

**അടൂപ്പമുള്ള വസ്ത്രങ്ങൾ ഒഴിവാക്കുക:** വായുസഞ്ചാരമുള്ള കോട്ടൺ (Cotton) വസ്ത്രങ്ങൾ ധരിക്കുന്നത് ശരീരം തണുത്തുപാകിയ നിലയിൽ സൂക്ഷിക്കാനും വിയർപ്പ് വലിച്ചെടുക്കാനും സഹായിക്കും.

**വെള്ളം ധാരാളം കുടിക്കുക:** ശരീരത്തിലെ ജലാംശം നിലനിർത്താനും വിഷാംശങ്ങൾ പുറന്തള്ളാനും ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് അത്യന്താപേക്ഷിതമാണ്. ഇത് ശരീരത്തിന്റെ താപനില ക്രമീകരിക്കാൻ സഹായിക്കും.

**ആഹാരക്രമത്തിൽ ശ്രദ്ധിക്കുക: **എരിവുള്ളതും മസാല കൂടിയതുമായ ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡും കുറയ്ക്കുക. കാപ്പി, ചായ തുടങ്ങിയ കഫീൻ അടങ്ങിയ **പാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതും വിയർപ്പ് അധികമാകാതിരിക്കാൻ സഹായിക്കും.**

**ഡിയോഡറന്റുകളും ആന്റിപെർസ്പിരന്റുകളും ഉപയോഗിക്കുക: **വിയർപ്പിന്റെ ഗന്ധം തടയാൻ ഡിയോഡറന്റുകളും വിയർപ്പ് ഉൽപ്പാദനം താൽക്കാലികമായി കുറയ്ക്കാൻ ആന്റിപെർസ്പിരന്റുകളും (Antiperspirants) ഉപയോഗിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376185/excessive-sweating-body-odour-remedies-tips-malayalam)