---
title: "കോഴിക്കോട് കൊയിലാണ്ടിയിൽ  ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന  വിദ്യാര്‍ത്ഥി മരിച്ചു"
english_title: "12 Year Old Boy Dies Of Leukemia In Kozhikode Despite Treatment Efforts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376175/kozhikode-12-year-old-karthik-dies-leukemia-malabar-cancer-centre"
published_at: "2026-08-02T13:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6eff63570d0_kozhikode-12-year-old-karthik-dies-leukemia-malabar-cancer-centre.jpg"
keywords: ["Kozhikode", "Karthik", "Leukemia", "Malabar Cancer Centre", "Koyilandy", "Child Death", "Kerala"]
---

# കോഴിക്കോട് കൊയിലാണ്ടിയിൽ  ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന  വിദ്യാര്‍ത്ഥി മരിച്ചു

> **Lead Summary:** **കോഴിക്കോട്: ** ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന പന്ത്രണ്ടുവയസ്സുകാരനായ വിദ്യാര്‍ത്ഥി അന്തരിച്ചു. കോഴിക്കോട് കൊയിലാണ്ടി പെരുവട്ടൂര്‍ താഴെവരൂണ്ട സജിത്-ജിസ്ന ദമ്പതികളുടെ മകന്‍ കാര്‍ത്തിക് ആണ് മരണപ്പെട്ടത്. തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

## Article Content

**കോഴിക്കോട്: ** ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന പന്ത്രണ്ടുവയസ്സുകാരനായ വിദ്യാര്‍ത്ഥി അന്തരിച്ചു. കോഴിക്കോട് കൊയിലാണ്ടി പെരുവട്ടൂര്‍ താഴെവരൂണ്ട സജിത്-ജിസ്ന ദമ്പതികളുടെ മകന്‍ കാര്‍ത്തിക് ആണ് മരണപ്പെട്ടത്. തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ കാര്‍ത്തികിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാമെന്ന വലിയ പ്രതീക്ഷയിലായിരുന്നു കുടുംബവും ബന്ധുക്കളും നാടും. ഇതിനായി നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ പ്രത്യേക ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് വലിയ തോതിലുള്ള ധനസമാഹരണ ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് വിധി കാർത്തിക്ക്. മരണത്തിന് കീഴടങ്ങിയത്. കുറുവങ്ങാട് സെന്‍ട്രല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ദ്രുപത് ആണ് കാര്‍ത്തികിന്റെ സഹോദരന്‍.

ശരീരത്തിലെ രക്തകോശങ്ങളെ, പ്രത്യേകിച്ച് വെളുത്ത രക്താണുക്കളെ ബാധിക്കുന്ന ഒരുതരം കാൻസറാണ് ലുക്കീമിയ (Leukemia) അഥവാ രക്താർബുദം. ലളിതമായി പറഞ്ഞാൽ, രക്തം ഉൽപ്പാദിപ്പിക്കുന്ന അസ്ഥിമജ്ജയിൽ അസാധാരണമായ കോശങ്ങൾ അനിയന്ത്രിതമായി വളരുന്ന അവസ്ഥയാണിത്.

പ്രധാന ലക്ഷണങ്ങൾ:

വിട്ടുമാറാത്ത കഠിനമായ ക്ഷീണവും ബലഹീനതയും

പെട്ടെന്ന് ശരീരഭാരം കുറയുക

പനിയും വിറയലും, ഇടയ്ക്കിടെ അണുബാധകൾ ഉണ്ടാകുക

ശരീരത്തിൽ ചതവുകളോ എളുപ്പത്തിൽ രക്തസ്രാവമോ ഉണ്ടാവുക

അസ്ഥികളിലോ സന്ധികളിലോ വേദന

കഴുത്തിലോ കക്ഷത്തിലോ ലിംഫ് നോഡുകൾ വീർക്കുക

കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി, സ്റ്റെം സെൽ അല്ലെങ്കിൽ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ  തുടങ്ങിയ ആധുനിക ചികിത്സാ മാർഗ്ഗങ്ങളിലൂടെ ലുക്കീമിയ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കാറുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376175/kozhikode-12-year-old-karthik-dies-leukemia-malabar-cancer-centre)