---
title: "അഭിജീത് ദീപ്കെയുടെ പിതാവിന്റെ സാമ്പത്തിക ഉറവിടം അന്വേഷിക്കണമെന്ന് പരാതി നല്‍കി അമിത് തിവാരി"
english_title: "CJP Founder Abhijeet Dipke Father Funds Probe Complaint GST Election Commission"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376166/cjp-abhijeet-dipke-father-funds-probe-complaint-gst"
published_at: "2026-08-02T13:36:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6efc90d15b0_cjp-abhijeet-dipke-father-funds-probe-complaint-gst.jpg"
keywords: ["CJP", "Abhijeet Dipke", "Kapil Sibal", "GST", "Election Commission", "India Politics"]
---

# അഭിജീത് ദീപ്കെയുടെ പിതാവിന്റെ സാമ്പത്തിക ഉറവിടം അന്വേഷിക്കണമെന്ന് പരാതി നല്‍കി അമിത് തിവാരി

> **Lead Summary:** ന്യൂഡൽഹി: **[**സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ പിതാവിന്റെ സാമ്പത്തിക സ്രോതസ്സുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ജിഎസ്ടി വകുപ്പിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി.

## Article Content

ന്യൂഡൽഹി: **[**സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ പിതാവിന്റെ സാമ്പത്തിക സ്രോതസ്സുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ജിഎസ്ടി വകുപ്പിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി.

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനായ പിതാവ്, മകനെ വിദേശത്ത് പഠിക്കാൻ അയച്ചതിന്റെ സാമ്പത്തിക പശ്ചാത്തലം അന്വേഷിക്കണമെന്ന് വിവരാവകാശ പ്രവർത്തകൻ അമിത് തിവാരി നൽകിയ പരാതിയിൽ പറയുന്നു.

മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സിജെപിക്ക് പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ നിയമസഹായ ഫണ്ടിലും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സിജെപി അംഗീകൃത രാഷ്ട്രീയ പാർട്ടിയല്ലാത്തതിനാൽ, ഫണ്ട് ശേഖരണം ജനപ്രാതിനിധ്യ നിയമപ്രകാരം പരിശോധിക്കണമെന്നാണ് അമിത് തിവാരിയുടെ ആവശ്യം. കൂടാതെ ഈ തുകയ്ക്ക് കൃത്യമായി ജിഎസ്ടി ഈടാക്കുന്നുണ്ടോ എന്ന് അന്വേഷിക്കാൻ ആദായനികുതി വകുപ്പിനും പരാതി നൽകിയിട്ടുണ്ട്.

അതേസമയം, സിജെപി മാർച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് അഭിജീത് ദീപ്കെ വീണ്ടും ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിൽ പങ്കെടുത്ത 12 വയസ്സുള്ള കുട്ടികളെപ്പോലും പോലീസ് ക്രൂരമായി മർദ്ദിച്ചെന്നും പെൺകുട്ടികളുടെ വസ്ത്രങ്ങൾ വലിച്ചുകീറിയെന്നും ദീപ്കെ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376166/cjp-abhijeet-dipke-father-funds-probe-complaint-gst)