---
title: "ദുരിതബാധിതർ ഒറ്റയ്ക്കല്ല, സർക്കാർ ഒപ്പമുണ്ട്; അടിയന്തര സഹായങ്ങൾ ഉറപ്പുനൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ"
english_title: "CM VD Satheesan Assures Aid To Rain Victims In Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376146/vd-satheesan-assures-aid-kerala-rain-disaster-8-dead"
published_at: "2026-08-02T12:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6eed4356732_vd-satheesan-assures-aid-kerala-rain-disaster-8-dead.jpg"
keywords: ["VD Satheesan", "Kerala Rain", "Flood Relief", "CM Kerala", "Relief Camps", "Disaster Aid"]
---

# ദുരിതബാധിതർ ഒറ്റയ്ക്കല്ല, സർക്കാർ ഒപ്പമുണ്ട്; അടിയന്തര സഹായങ്ങൾ ഉറപ്പുനൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ

> **Lead Summary:** **തിരുവനന്തപുരം: **മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും വീടും ജീവനോപാധികളും നഷ്ടപ്പെട്ടവർക്കും സർക്കാർ അർഹമായ സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. വെള്ളം കയറിയ സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും, രാഷ്ട്രീയ പ്രവർത്തകരും സന്നദ്ധ സംഘടനകളും ഇതിൽ സജീവമായി പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സർക്കാരിന്റെ എല്ലാവിധ പിന്തുണയും ഇതിനായി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും വീടും ജീവനോപാധികളും നഷ്ടപ്പെട്ടവർക്കും സർക്കാർ അർഹമായ സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. വെള്ളം കയറിയ സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും, രാഷ്ട്രീയ പ്രവർത്തകരും സന്നദ്ധ സംഘടനകളും ഇതിൽ സജീവമായി പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സർക്കാരിന്റെ എല്ലാവിധ പിന്തുണയും ഇതിനായി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് മഴക്കെടുതിയിൽ എട്ട് മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ എട്ട് പേരെ കാണാതാവുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ സംസ്ഥാനത്തെ 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേരെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. മഴക്കെടുതിയിൽ 27 വീടുകൾ പൂർണ്ണമായും 196 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.

മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നും മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏത് സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങൾ സർക്കാർ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഏതാവശ്യത്തിനും പൊതുജനങ്ങൾക്കു സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.

**മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്**

*സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച് റവന്യു മന്ത്രിയുമായും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടവുമായും ആശയവിനിമയം തുടരുന്നു. ഇന്നലത്തെ അപേക്ഷിച്ച് മഴ കുറഞ്ഞത് ആശ്വാസകരമാണ്. വെള്ളം കയറിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം. സര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകും.*

*ഏറ്റവും പുതിയ കണക്കനുസരിച്ച് എട്ട് മരണം സ്ഥിരീകരിച്ചു. എട്ടു പേരെ കാണാതായിട്ടുണ്ട്. 13 പേര്‍ക്ക് പരുക്കേറ്റു. 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 27 വീടുകള്‍ പൂര്‍ണമായും 196 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും വീടും ജീവനോപാദികളും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കും.*

*മലയോര മേഖലകളില്‍ ജാഗ്രത തുടരണം. മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. ഏതാവശ്യത്തിനും സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെടാം.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376146/vd-satheesan-assures-aid-kerala-rain-disaster-8-dead)