---
title: "'മുഖ്യമന്ത്രി പൊന്നാനിയിൽ വിരുന്നിൽ പങ്കെടുക്കുമ്പോൾ തൊട്ടപ്പുറം ജനങ്ങൾ പ്രാണഭയത്തിലായിരുന്നു, സർക്കാരിന്റെ അനാസ്ഥ അംഗീകരിക്കാനാവില്ല'"
english_title: "MV Govindan Slams Kerala Govt Over Rain Disaster Management Failure"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376135/mv-govindan-criticizes-kerala-govt-rain-disaster-management"
published_at: "2026-08-02T11:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ee37e3ef09_mv-govindan-criticizes-kerala-govt-rain-disaster-management.jpg"
keywords: ["MV Govindan", "VD Satheesan", "Kerala Rain", "CPM", "Disaster Management", "Pathanamthitta", "Idukki", "Orange Alert"]
---

# 'മുഖ്യമന്ത്രി പൊന്നാനിയിൽ വിരുന്നിൽ പങ്കെടുക്കുമ്പോൾ തൊട്ടപ്പുറം ജനങ്ങൾ പ്രാണഭയത്തിലായിരുന്നു, സർക്കാരിന്റെ അനാസ്ഥ അംഗീകരിക്കാനാവില്ല'

> **Lead Summary:** **തിരുവനന്തപുരം : **മഴക്കെടുതി രൂക്ഷമായി ജനങ്ങൾ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലും യുഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് കുറ്റകരമായ അനാസ്ഥയും ഏകോപനമില്ലായ്മയുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവനുപോലും ഭീഷണിയാകുന്ന തരത്തിൽ മഴക്കെടുതികളുണ്ടായ സാഹചര്യത്തിലും മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശ്രദ്ധ വിരുന്ന് സൽക്കാരത്തിൽ മാത്രമായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

## Article Content

**തിരുവനന്തപുരം : **മഴക്കെടുതി രൂക്ഷമായി ജനങ്ങൾ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലും യുഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് കുറ്റകരമായ അനാസ്ഥയും ഏകോപനമില്ലായ്മയുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവനുപോലും ഭീഷണിയാകുന്ന തരത്തിൽ മഴക്കെടുതികളുണ്ടായ സാഹചര്യത്തിലും മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശ്രദ്ധ വിരുന്ന് സൽക്കാരത്തിൽ മാത്രമായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

ജനങ്ങളുടെ ജീവനുപോലും ഭീഷണിയാകുന്ന തരത്തിൽ മഴക്കെടുതികളുണ്ടായ സാഹചര്യത്തിലും മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശ്രദ്ധ വിരുന്ന് സൽക്കാരത്തിൽ മാത്രമായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ചെറിയ വീഴ്ചകൾക്ക് പോലും വലിയ വില കൊടുക്കേണ്ടിവരുന്ന നിർണായക സന്ദർഭത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി പൊന്നാനിയിൽ വിരുന്നിൽ പങ്കെടുക്കുമ്പോൾ തൊട്ടപ്പുറം ജനങ്ങൾ പ്രാണഭയത്തിലായിരുന്നുവെന്ന് എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. മഴ മുന്നറിയിപ്പ് നൽകുന്നതിലും ദുരന്തനിവാരണ മുന്നൊരുക്കങ്ങളിലും ഗുരുതരമായ പാളിച്ചകളാണ് പുറത്തുവരുന്നത്. ഏറ്റവും കൂടുതൽ മഴ പെയ്ത പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കഴിഞ്ഞ ദിവസം രാവിലെ വരെ ഓറഞ്ച് അലർട്ട് മാത്രമാണുണ്ടായിരുന്നത്.

റെഡ് അലർട്ട് പ്രഖ്യാപിക്കുമ്പോഴേക്കും പല പ്രദേശങ്ങളും വെള്ളത്തിലായിരുന്നുവെന്നത് സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ തെളിവാണെന്നും അദ്ദേഹം വിമർശിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ മാർഗ്ഗനിർദ്ദേശപ്രകാരം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചാൽ തന്നെ അടിയന്തര നടപടി സ്വീകരിക്കേണ്ടതാണെങ്കിലും, ജനങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനും ഒഴിപ്പിക്കുന്നതിനും ഒരു നടപടിയും സ്വീകരിച്ചില്ല.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും കാലാവസ്ഥാ വകുപ്പിനും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണം. അപകട സാധ്യതയുള്ള പ്രദേശങ്ങളിലുള്ള ജനങ്ങളെ ഉടൻ തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയും ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്താൻ അടിയന്തരമായി ഇടപെടണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376135/mv-govindan-criticizes-kerala-govt-rain-disaster-management)