---
title: "മോസ്കോയിൽ സ്ഫോടനം: റസ്റ്റോറന്റിലേക്ക് ചാവേറായെത്തിയ സ്ത്രീയുൾപ്പെടെ മൂന്ന് മരണം, 21 പേർക്ക് പരിക്ക്"
english_title: "Moscow Italian Restaurant Bomb Blast 3 Dead 21 Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376134/moscow-italian-restaurant-bomb-blast-3-dead"
published_at: "2026-08-02T11:50:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ee1e9d3e5b_moscow-italian-restaurant-bomb-blast-3-dead.jpg"
keywords: ["Moscow", "Bomb Blast", "Russia", "Terror Attack", "Balsi Rossi"]
---

# മോസ്കോയിൽ സ്ഫോടനം: റസ്റ്റോറന്റിലേക്ക് ചാവേറായെത്തിയ സ്ത്രീയുൾപ്പെടെ മൂന്ന് മരണം, 21 പേർക്ക് പരിക്ക്

> **Lead Summary:** **മോസ്കോ: [ **റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ പ്രമുഖ ഇറ്റാലിയൻ റസ്റ്റോറന്റിന് മുന്നിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ചാവേറായ സ്ത്രീയുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 21 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരമായിരുന്നു സ്ഫോടനം നടന്നത്.

## Article Content

**മോസ്കോ: [ **റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ പ്രമുഖ ഇറ്റാലിയൻ റസ്റ്റോറന്റിന് മുന്നിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ചാവേറായ സ്ത്രീയുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 21 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരമായിരുന്നു സ്ഫോടനം നടന്നത്.

മോസ്കോയിലെ കുദ്രിൻസ്കയ സ്ക്വയറിലുള്ള 'ബാൽസി റോസി' എന്ന റസ്റ്റോറന്റിലേക്ക് സ്ഫോടകവസ്തുക്കളുമായി പ്രവേശിക്കാൻ ശ്രമിച്ച സ്ത്രീയാണ് കൊല്ലപ്പെട്ടവരിലൊരാൾ. ഈ സ്ത്രീയെ തടഞ്ഞ സെക്യൂരിറ്റി ഗാർഡും റസ്റ്റോറന്റിലുണ്ടായിരുന്ന മറ്റൊരു വ്യക്തിയുമാണ് കൊല്ലപ്പെട്ട മറ്റ് രണ്ടുപേർ. സ്ഫോടനത്തിന് ഐഇഡി (IED) ആണ് ഉപയോഗിച്ചതെന്ന് റഷ്യയുടെ നാഷണൽ ആന്റി ടെററിസം കമ്മിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്.

കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നത് സെക്യൂരിറ്റി ഗാർഡ് തടഞ്ഞതിന് തൊട്ടുപിന്നാലെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. അന്നേദിവസം റസ്റ്റോറന്റിൽ ഒരു സ്വകാര്യ ചടങ്ങ് നടന്നിരുന്നതിനാൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

സ്ഫോടനത്തിൽ പരിക്കേറ്റ 21 പേരിൽ പലരുടെയും നില ഗുരുതരമാണ്. സംഭവസ്ഥലത്തെത്തിയ റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റിയും സുരക്ഷാ സേനയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിമോട്ട് കൺട്രോൾ ഉപയോഗിച്ചാണോ അതോ അബദ്ധത്തിൽ പൊട്ടിത്തെറിച്ചതാണോ സ്ഫോടനം എന്ന കോണുകൾ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. ഇതുവരെയും ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376134/moscow-italian-restaurant-bomb-blast-3-dead)