---
title: "കോടതി ഉത്തരവുമായി ഫ്ലാറ്റ് ഒഴിപ്പിക്കാനെത്തി; വീട്ടുടമയുടെ ഭാര്യയുടെ മുഖത്തേക്ക് വെടിവച്ച് അഭിഭാഷകൻ അറസ്റ്റിൽ"
english_title: "Chandigarh Lawyer Arrested For Firing At Landlord Wife During Eviction"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376133/chandigarh-lawyer-arrested-firing-landlord-wife-eviction"
published_at: "2026-08-02T11:44:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ee0f33e331_chandigarh-lawyer-arrested-firing-landlord-wife-eviction.jpg"
keywords: ["Chandigarh", "Lawyer Arrested", "Firing", "Eviction", "Court Order", "India News"]
---

# കോടതി ഉത്തരവുമായി ഫ്ലാറ്റ് ഒഴിപ്പിക്കാനെത്തി; വീട്ടുടമയുടെ ഭാര്യയുടെ മുഖത്തേക്ക് വെടിവച്ച് അഭിഭാഷകൻ അറസ്റ്റിൽ

> **Lead Summary:** ചണ്ഡീഗഢ്: (**[truevisionnews.com) ]**കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഫ്ലാറ്റ് ഒഴിപ്പിക്കാനെത്തിയ വീട്ടുടമയുടെ ഭാര്യയ്ക്ക് നേരെ വെടിയുതിർത്ത അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചണ്ഡീഗഢ് സെക്ടർ 42-ൽ താമസിക്കുന്ന ജെ.പി.എസ്. ചഢ ആണ് പിടിയിലായത്.

## Article Content

ചണ്ഡീഗഢ്: (**[truevisionnews.com) ]**കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഫ്ലാറ്റ് ഒഴിപ്പിക്കാനെത്തിയ വീട്ടുടമയുടെ ഭാര്യയ്ക്ക് നേരെ വെടിയുതിർത്ത അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചണ്ഡീഗഢ് സെക്ടർ 42-ൽ താമസിക്കുന്ന ജെ.പി.എസ്. ചഢ ആണ് പിടിയിലായത്.

വെടിവെപ്പിൽ പരിക്കേറ്റ ഫ്ലാറ്റുടമ രാജിന്ദർ സിങ്ങിന്റെ ഭാര്യ മൻവീന്ദർ കൗറിനെ (മൻവീന്ദർ) പിജിഐഎംഇആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 36 വർഷമായി ചഢ ഈ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഉടമയുമായുള്ള തർക്കത്തെത്തുടർന്ന് കോടതി ഉത്തരവുമായി പൊലീസിനും കോടതി ബെയ്‌ലിഫിനുമൊപ്പം ഫ്ലാറ്റ് ഒഴിപ്പിക്കാൻ മൻവീന്ദർ എത്തിയപ്പോഴായിരുന്നു സംഭവം.

വാതിൽ തുറക്കാൻ ചഢ തയ്യാറാകാതിരുന്നതിനെ തുടർന്ന് പൊലീസ് പൂട്ട് പൊളിച്ചു. ഇതിൽ പ്രകോപിതനായ ചഢ ലൈസൻസുള്ള തോക്കെടുത്ത് ബാൽക്കണിയിൽ നിന്ന് വെടിയുതിർക്കുകയായിരുന്നു. വെടിയുണ്ടയുടെ ചീളുകൾ തറച്ചാണ് മൻവീന്ദറിന് പരിക്കേറ്റത്. വീണ്ടും വെടിയുതിർക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഇയാളെ ബലമായി കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു.

അതേസമയം, ഫ്ലാറ്റ് ഒഴിപ്പിക്കാൻ കോടതി ഉത്തരവില്ലെന്നും കേസിൽ ഓഗസ്റ്റ് മൂന്നിന് വാദം കേൾക്കാനിരിക്കെ ബലമായി ഒഴിപ്പിക്കാനാണ് വീട്ടുകാർ ശ്രമിച്ചതെന്നും ചഢയുടെ കുടുംബം ആരോപിച്ചു. എന്നാൽ നിയമപരമായ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376133/chandigarh-lawyer-arrested-firing-landlord-wife-eviction)