---
title: "റെയിൽ പാതയിൽ മണ്ണിടിച്ചിൽ; മംഗളൂരു-ബെംഗളൂരു ട്രെയിൻ ഗതാഗതം സ്തംഭിച്ചു, നിരവധി സർവീസുകൾ റദ്ദാക്കി"
english_title: "Mangalore Bengaluru Train Service Disrupted Landslide Railway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376132/mangalore-bengaluru-train-disrupted-landslide-cancelled"
published_at: "2026-08-02T11:41:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ee051e1ae3_mangalore-bengaluru-train-disrupted-landslide-cancelled.jpg"
keywords: ["Mangalore Bengaluru Train", "Railway", "Landslide", "Karnataka", "Train Cancelled"]
---

# റെയിൽ പാതയിൽ മണ്ണിടിച്ചിൽ; മംഗളൂരു-ബെംഗളൂരു ട്രെയിൻ ഗതാഗതം സ്തംഭിച്ചു, നിരവധി സർവീസുകൾ റദ്ദാക്കി

> **Lead Summary:** **ബെംഗളൂരു: [**റെയിൽവേ ട്രാക്കിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണ് മംഗളൂരു-ബെംഗളൂരു റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. യെദകൂമെരിക്കും ശ്രീവാഗിലു സ്റ്റേഷനുകൾക്കുമിടയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രദേശത്ത് തുടർച്ചയായി പെയ്യുന്ന കനത്ത മഴ പാത ഗതാഗതയോഗ്യമാക്കുന്നതിനുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

## Article Content

**ബെംഗളൂരു: [**റെയിൽവേ ട്രാക്കിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണ് മംഗളൂരു-ബെംഗളൂരു റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. യെദകൂമെരിക്കും ശ്രീവാഗിലു സ്റ്റേഷനുകൾക്കുമിടയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രദേശത്ത് തുടർച്ചയായി പെയ്യുന്ന കനത്ത മഴ പാത ഗതാഗതയോഗ്യമാക്കുന്നതിനുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

പാളത്തിലേക്ക് വൻതോതിൽ മണ്ണും കല്ലും പതിച്ചതിനെ തുടർന്ന് ഞായറാഴ്ച സർവീസ് നടത്തേണ്ടിയിരുന്ന മംഗളൂരു - യശ്വന്ത്പൂർ എക്സ്പ്രസ് ഉൾപ്പെടെയുള്ള നിരവധി ട്രെയിനുകൾ റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. മംഗളൂരു ജംഗ്ഷൻ - യശ്വന്ത്പൂർ എക്സ്പ്രസ് (16540), യശ്വന്ത്പൂർ - മംഗളൂരു ജംഗ്ഷൻ (16575) എന്നീ സർവീസുകളാണ് പൂർണ്ണമായി റദ്ദാക്കിയത്.

കൂടാതെ, ചില സർവീസുകൾ വഴിതിരിച്ചുവിടുകയോ യാത്ര വെട്ടിച്ചുരുക്കുകയോ ചെയ്തിട്ടുണ്ട്. ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട മുരുഡേശ്വർ എക്സ്പ്രസ് (16585), കോഴിക്കോട് എക്സ്പ്രസ് (16511) എന്നിവ ഹസനിലും, വിജയപുര - മംഗളൂരു സെൻട്രൽ എക്സ്പ്രസ് ഹസനിലും, ബെംഗളൂരു - കാർവാർ എക്സ്പ്രസ് സക്ലേഷ്പുരിലും സർവീസ് അവസാനിപ്പിച്ചു. അതുപോലെ കോഴിക്കോട് - ബെംഗളൂരു എക്സ്പ്രസ് (16512) കബക പുത്തൂരിലും, മംഗളൂരു - വിജയപുര എക്സ്പ്രസ് (17378) സുബ്രഹ്മണ്യ റോഡിലും യാത്ര വെട്ടിച്ചുരുക്കി.

മണ്ണിടിച്ചിലുണ്ടായ ഉടൻ തന്നെ പ്രത്യേക സംഘവും റിലീഫ് ട്രെയിനും സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. തുടർച്ചയായ മഴ ജോലികൾക്ക് തടസ്സമാകുന്നുണ്ടെങ്കിലും, കൂടുതൽ തൊഴിലാളികളെയും മണ്ണുമാന്തി യന്ത്രങ്ങളെയും ഉപയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ പാത നന്നാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376132/mangalore-bengaluru-train-disrupted-landslide-cancelled)