---
title: "'ഇവിടെ കോഴിക്കാൽ കടിക്കുന്നു, ചെയ്ഞ്ച് ചെയ്ഞ്ച്...'; നീറോ ചക്രവർത്തിയെ ഓർമിപ്പിച്ച് മുഖ്യമന്ത്രിയെ ട്രോളി എം.എം. മണി"
english_title: "MM Mani Slams CM VD Satheesan For Attending Feast Amid Heavy Rains In Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376120/mm-mani-criticizes-cm-vd-satheesan-feast-heavy-rain-kerala-"
published_at: "2026-08-02T10:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ed2bc848f6_mm-mani-criticizes-cm-vd-satheesan-feast-heavy-rain-kerala-.jpg"
keywords: ["VD Satheesan", "MM Mani", "Kerala Rain", "CPM", "Congress", "Kerala Floods", "Vengara"]
---

# 'ഇവിടെ കോഴിക്കാൽ കടിക്കുന്നു, ചെയ്ഞ്ച് ചെയ്ഞ്ച്...'; നീറോ ചക്രവർത്തിയെ ഓർമിപ്പിച്ച് മുഖ്യമന്ത്രിയെ ട്രോളി എം.എം. മണി

> **Lead Summary:** **തിരുവനന്തപുരം : **സംസ്ഥാനത്ത് കനത്ത മഴ ദുരിതം വിതയ്ക്കുമ്പോൾ അതിഥി സൽക്കാരങ്ങൾക്ക് പ്രഥമ പരിഗണന നൽകിയ മുഖ്യമന്ത്രിയുടെ നിലപാടിൽ രൂക്ഷ വിമർശനവുമായി എം.എം. മണി രംഗത്ത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

## Article Content

**തിരുവനന്തപുരം : **സംസ്ഥാനത്ത് കനത്ത മഴ ദുരിതം വിതയ്ക്കുമ്പോൾ അതിഥി സൽക്കാരങ്ങൾക്ക് പ്രഥമ പരിഗണന നൽകിയ മുഖ്യമന്ത്രിയുടെ നിലപാടിൽ രൂക്ഷ വിമർശനവുമായി എം.എം. മണി രംഗത്ത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

> "റോമാനഗരം കത്തിയെരിഞ്ഞപ്പോൾ വീണ മീട്ടിയ നീറോ ചക്രവർത്തിയെപറ്റി കേട്ടിട്ടുണ്ട്. ഇവിടെ കോഴിക്കാൽ കടിക്കുന്നു. ചെയ്ഞ്ച് ചെയ്ഞ്ച്," എന്ന് എം.എം. മണി കുറിച്ചു. കനത്ത മഴയിൽ സംസ്ഥാനം പ്രതിസന്ധി നേരിടുമ്പോൾ മുഖ്യമന്ത്രി സ്വകാര്യ പരിപാടികളിൽ പങ്കെടുക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക വിമർശനമാണ് ഉയരുന്നത്.

ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മുഖംതിരിച്ച് സ്വകാര്യ പരിപാടിയിൽ പങ്കെടുത്തതാണ് വിവാദത്തിന് കാരണമായത്. മലപ്പുറം വേങ്ങരയിലെ ലീഗ് നേതാവ് ഫൈസൽ തങ്ങളുടെ വീട്ടിലായിരുന്നു ഈ വിരുന്നുസൽക്കാരം. ശിഹാബ് തങ്ങൾ അനുസ്മരണ പരിപാടിക്കു ശേഷമാണ് അദ്ദേഹം സൽക്കാരത്തിൽ പങ്കെടുത്തത്. ഇതിനിടെ, മുഖ്യമന്ത്രി വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

> പോസ്റ്റിന് താഴെ നിരവധി പേരാണ് മുഖ്യമന്ത്രിയെ വിമർശിച്ച് രംഗത്തെത്തിയത്. "മധ്യ കേരളം പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട് തേങ്ങുമ്പോഴും ഇങ്ങ് പൊന്നാനിയിൽ എത്തി യുഡിഎഫ് മുതലാളിമാരുടെ വീടുകളിലെ ആവോലി പൊരിച്ചതിന്റെ ഉപ്പും ചിക്കൻ ചില്ലിയുടെ വേവും പരിശോധിക്കുന്ന മുഖ്യമന്ത്രി" എന്നായിരുന്നു ഒരു കമന്റ്.

> "നാട് പ്രളയത്തിൽ മുങ്ങുമ്പോൾ മൂപ്പർ ഇങ്ങനെ വിരുന്ന് പോവുകയാണോ?" എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.പ്രവർത്തക സമിതി അംഗം പി സരിനും വിമർശനവുമായി രംഗത്തെത്തി. "കനത്ത കാലവർഷക്കെടുതികൾക്കിടയിൽ കേരളത്തിന്റെ മുഖ്യമന്ത്രി ഇന്ന് പൊന്നാനി എംഎൽഎയോടൊപ്പം രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ അപൂർവ്വ ദൃശ്യങ്ങൾ" എന്ന് പറഞ്ഞുകൊണ്ടാണ് സരിൻ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

**
**

**
**

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376120/mm-mani-criticizes-cm-vd-satheesan-feast-heavy-rain-kerala-)