---
title: "വിശ്വസിച്ച് പണിക്ക് നിർത്തി; അലമാര തുറന്ന് 15 പവൻ കവർന്ന വീട്ടുജോലിക്കാരി പൊലീസിന്റെ വലയിൽ "
english_title: "Paravur House Maid Arrested 15 Sovereign Gold Theft Locker"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376118/paravur-house-maid-arrested-15-sovereign-gold-theft"
published_at: "2026-08-02T10:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ed133ed7e9_paravur-house-maid-arrested-15-sovereign-gold-theft.jpg"
keywords: ["Gold Theft", "House Maid Arrested", "Kochi Crime", "Kerala Police"]
---

# വിശ്വസിച്ച് പണിക്ക് നിർത്തി; അലമാര തുറന്ന് 15 പവൻ കവർന്ന വീട്ടുജോലിക്കാരി പൊലീസിന്റെ വലയിൽ 

> **Lead Summary:** കൊച്ചി:**[**പറവൂരിൽ ജോലിക്ക് നിന്ന വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 15 പവൻ സ്വർണം മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരിയെ പറവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൈതാരം പൊട്ടന്റെപറമ്പിൽ വീട്ടിൽ ശ്രീജ യാണ് പിടിയിലായത്.

## Article Content

കൊച്ചി:**[**പറവൂരിൽ ജോലിക്ക് നിന്ന വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 15 പവൻ സ്വർണം മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരിയെ പറവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൈതാരം പൊട്ടന്റെപറമ്പിൽ വീട്ടിൽ ശ്രീജ യാണ് പിടിയിലായത്.

കോട്ടുവള്ളി കൈതാരം ശ്രീമുരളി വീട്ടിൽ ശ്രീദേവി അമ്മയുടെ വീട്ടിലെ അലമാരയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടമായത്. കഴിഞ്ഞ ദിവസമാണ് ലോക്കറിൽ നിന്ന് സ്വർണം നഷ്ടപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്.

ലോക്കറിന്റെ പൂട്ട് തുറന്നാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ശ്രീദേവി അമ്മയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിനിടെ ശ്രീജയെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. മോഷ്ടിച്ച സ്വർണം പണയം വെച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ ശ്രീജയെ റിമാൻഡ് ചെയ്തു. വീട്ടിൽ ജോലിക്ക് ആളുകളെ നിർത്തുമ്പോൾ ജാഗ്രത പാലിക്കണമെന്നും വിലപിടിപ്പുള്ള സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും പൊലീസ് നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376118/paravur-house-maid-arrested-15-sovereign-gold-theft)