---
title: "വീട്ടിലേക്ക് മടങ്ങവെ ദുരന്തം; നിർത്തിയിട്ട വാനിന് പിന്നിൽ സ്കൂട്ടർ ഇടിച്ചു; കരിങ്ങഴയിൽ ഇന്റീരിയർ വർക്കറായ യുവാവിന് ദാരുണാന്ത്യം"
english_title: "38 Year Old Man Dies After Scooter Hits Parked Pickup Van In Kothamangalam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376111/kothamangalam-scooter-accident-youth-dies-hit-parked-van-"
published_at: "2026-08-02T10:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ec99fed548_kothamangalam-scooter-accident-youth-dies-hit-parked-van.jpg"
keywords: ["Kothamangalam Accident", "Scooter Accident", "Pickup Van", "Road Accident Kerala", "Jithin"]
---

# വീട്ടിലേക്ക് മടങ്ങവെ ദുരന്തം; നിർത്തിയിട്ട വാനിന് പിന്നിൽ സ്കൂട്ടർ ഇടിച്ചു; കരിങ്ങഴയിൽ ഇന്റീരിയർ വർക്കറായ യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **കോതമംഗലം: **ചേലാടിന് സമീപം കരിങ്ങഴയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് യുവാവ് മരിച്ചു. പുന്നേക്കാട് കൈതവേലിൽ ജോണിന്റെ മകൻ ജിതിൻ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു ഈ ദാരുണമായ അപകടം സംഭവിച്ചത്.

## Article Content

**കോതമംഗലം: **ചേലാടിന് സമീപം കരിങ്ങഴയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് യുവാവ് മരിച്ചു. പുന്നേക്കാട് കൈതവേലിൽ ജോണിന്റെ മകൻ ജിതിൻ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു ഈ ദാരുണമായ അപകടം സംഭവിച്ചത്.

പഞ്ചറായ ടയർ മാറ്റുന്നതിനായി റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിലാണ് ജിതിൻ ഓടിച്ചിരുന്ന സ്കൂട്ടർ ഇടിച്ചത്. മഴയും റോഡിലെ വളവും കാരണം നിർത്തിയിട്ടിരുന്ന വാഹനം ജിതിന്റെ ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനത്തിൽ പോലീസ് പറയുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ജിതിനെ ഉടൻതന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്റീരിയർ വർക്കറായ ജിതിൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്. അനറ്റ് ആണ് ഭാര്യ. മകൻ ആഷർ. ജിതിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും സുഹൃത്തുക്കളെയും വലിയ ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം പിന്നീട് നടക്കും. 

അതേസമയം അനധികൃതമായി നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മീൻവാനിടിച്ചുണ്ടായ അപകടത്തിൽ വാനിലുണ്ടായിരുന്ന യുവാവിന് ജീവൻ നഷ്ടപ്പെട്ടിരുന്നു. ആലപ്പുഴ പുന്നപ്ര പള്ളിവെളി സ്വദേശി അബൂബക്കറിന്റെ മകൻ ഷഫീഖ് (42) ആണ് മരിച്ചത്.

തിരുവനന്തപുരത്ത് നിന്ന് വൈപ്പിനിലേക്ക് മീനുമായി പോവുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ പിന്നിലേക്ക് വാൻ അതിവേഗത്തിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376111/kothamangalam-scooter-accident-youth-dies-hit-parked-van-)