---
title: "യാത്രക്കാർ നെട്ടോട്ടത്തിൽ! മാവേലി എക്സ്പ്രസും മൈസൂർ എക്സ്‌പ്രസും 5 മണിക്കൂർ വൈകി, വിവിധ ട്രെയിനുകൾ വൈകിയോടുന്നു"
english_title: "5 Trains To Kerala Running Late Today, Maveli And North Express Delayed By 5 Hours"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376108/kerala-train-delay-today-maveli-north-express-running-late"
published_at: "2026-08-02T09:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ec4352b6cf_kerala-train-delay-today-maveli-north-express-running-late.jpg"
keywords: ["Kerala Train Delay", "Maveli Express", "North Express", "Vivek Express", "Indian Railways", "Train Running Late"]
---

# യാത്രക്കാർ നെട്ടോട്ടത്തിൽ! മാവേലി എക്സ്പ്രസും മൈസൂർ എക്സ്‌പ്രസും 5 മണിക്കൂർ വൈകി, വിവിധ ട്രെയിനുകൾ വൈകിയോടുന്നു

> **Lead Summary:** **** ഇന്ന് ട്രെയിൻ യാത്രയ്ക്ക് തയ്യാറെടുക്കുന്ന യാത്രികർക്കായി റെയിൽവേയുടെ പ്രധാന അറിയിപ്പ്. വിവിധ സർവീസുകൾ മണിക്കൂറുകളോളം വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. മൈസൂർ – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്, മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സ്പ്രസ്, ജാംനഗർ – തിരുനെൽവേലി എക്സ്പ്രസ്, സിൽച്ചർ – തിരുവനന്തപുരം എക്സ്പ്രസ്, വിവേക് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് വൈകിയോടുന്നത്.

## Article Content

**** ഇന്ന് ട്രെയിൻ യാത്രയ്ക്ക് തയ്യാറെടുക്കുന്ന യാത്രികർക്കായി റെയിൽവേയുടെ പ്രധാന അറിയിപ്പ്. വിവിധ സർവീസുകൾ മണിക്കൂറുകളോളം വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. മൈസൂർ – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്, മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സ്പ്രസ്, ജാംനഗർ – തിരുനെൽവേലി എക്സ്പ്രസ്, സിൽച്ചർ – തിരുവനന്തപുരം എക്സ്പ്രസ്, വിവേക് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് വൈകിയോടുന്നത്.

**വൈകിയോടുന്ന പ്രധാന ട്രെയിനുകളുടെ വിവരങ്ങൾ:**

സിൽച്ചർ – തിരുവനന്തപുരം എക്സ്പ്രസ്: 12 മണിക്കൂർ വൈകിയാണ് സർവീസ് നടത്തുന്നത്.

വിവേക് എക്സ്പ്രസ്: 7 മണിക്കൂർ വൈകിയാണ് ഓടുന്നത്.

മൈസൂർ – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്: 5 മണിക്കൂർ വൈകിയാണ് സർവീസ്.

മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സ്പ്രസ്: 5 മണിക്കൂർ വൈകി ഓടിക്കൊണ്ടിരിക്കുന്നു.

ജാംനഗർ – തിരുനെൽവേലി എക്സ്പ്രസ്: 4 മണിക്കൂർ വൈകിയാണ് സർവീസ് നടത്തുന്നത്.

യാത്ര തിരിക്കുന്നതിന് മുൻപ് ട്രെയിനുകളുടെ സമയക്രമത്തിലെ മാറ്റങ്ങൾ ഔദ്യോഗിക ആപ്പുകൾ വഴി പരിശോധിക്കുക. അതേസമയം സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിർദ്ദേശം. AtmosphericScience

തീരദേശത്തും മലയോര മേഖലയിലും താമസിക്കുന്നവർ കൂടുതൽ കരുതൽ എടുക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇതുവരെ 8 പേർ മരിച്ചു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ മലയോര മേഖലയിൽ രാത്രി പെയ്ത മഴ വ്യാപക നാശനഷ്ടമുണ്ടാക്കി. കോട്ടയത്തും ഇടുക്കിയിലുമായി മണ്ണിടിച്ചിലിൽ 4 പേർ മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടം ഉരുൾപൊട്ടലിൽ വീട് ഇടിഞ്ഞ് 24കാരനായ ജോസഫിൻ ജോണിയും അമ്മ റജീനയും മരിച്ചു. ഇടുക്കി അടൂർമല ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതി മരിച്ചു. ഇടുക്കി കോലാഹലമേട് വീടിനു മുകളിൽ മണ്ണ് വീണ് വൈക്കം സ്വദേശി പ്രഭാകരൻ നായർ മരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376108/kerala-train-delay-today-maveli-north-express-running-late)