---
title: "ആറന്മുള മുങ്ങുന്നു..! റാന്നിയിൽ നിന്ന് കുത്തിയൊഴുകുന്ന വെള്ളം ഭീതി പരത്തുന്നു; അടിയന്തര സർക്കാർ സഹായം തേടി അബിൻ വർക്കി എം.എൽ.എ"
english_title: "Aranmula Needs More Government Aid, Says MLA Abin Varkey"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376104/aranmula-flood-mla-abin-varkey-demands-more-aid"
published_at: "2026-08-02T09:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ec66f160ae_aranmula-flood-mla-abin-varkey-demands-more-aid.jpg"
keywords: ["Aranmula", "Pathanamthitta", "Flood", "Abin Varkey", "Kerala Floods", "Ranni", "Kerala Rain"]
---

# ആറന്മുള മുങ്ങുന്നു..! റാന്നിയിൽ നിന്ന് കുത്തിയൊഴുകുന്ന വെള്ളം ഭീതി പരത്തുന്നു; അടിയന്തര സർക്കാർ സഹായം തേടി അബിൻ വർക്കി എം.എൽ.എ

> **Lead Summary:** പത്തനംതിട്ട: അപ്രതീക്ഷിതമായ ദുരന്തമുഖത്ത് നിൽക്കുന്ന ആറന്മുളയിലേക്ക് കൂടുതൽ സർക്കാർ സഹായം അഭ്യർത്ഥിച്ച് എം.എൽ.എ അബിൻ വർക്കി. റാന്നിയിൽ കയറിയ വെള്ളം മുഴുവൻ ഒഴുകിയെത്തുന്നത് ആറന്മുളയിലേക്കാണെന്നും, റാന്നിയിൽ ജലനിരപ്പ് കുറയുന്നതിനനുസരിച്ച് ആറന്മുളയിൽ വെള്ളം കൂടുതൽ ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

പത്തനംതിട്ട: അപ്രതീക്ഷിതമായ ദുരന്തമുഖത്ത് നിൽക്കുന്ന ആറന്മുളയിലേക്ക് കൂടുതൽ സർക്കാർ സഹായം അഭ്യർത്ഥിച്ച് എം.എൽ.എ അബിൻ വർക്കി. റാന്നിയിൽ കയറിയ വെള്ളം മുഴുവൻ ഒഴുകിയെത്തുന്നത് ആറന്മുളയിലേക്കാണെന്നും, റാന്നിയിൽ ജലനിരപ്പ് കുറയുന്നതിനനുസരിച്ച് ആറന്മുളയിൽ വെള്ളം കൂടുതൽ ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആറന്മുള നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ വലിയ തോതിലുള്ള ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. പ്രതിസന്ധി ഘട്ടത്തിൽ റവന്യൂ വകുപ്പ് കുറച്ചുകൂടി കാര്യക്ഷമമായി ഇടപെടണമെന്നും, ആറന്മുളയുടെ പുനരധിവാസത്തിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി അടിയന്തരമായി കൂടുതൽ സർക്കാർ സഹായങ്ങൾ അനുവദിക്കണമെന്നും അബിൻ വർക്കി ആവശ്യപ്പെട്ടു.

അതേസമയം സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിർദ്ദേശം.

തീരദേശത്തും മലയോര മേഖലയിലും താമസിക്കുന്നവർ കൂടുതൽ കരുതൽ എടുക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇതുവരെ 8 പേർ മരിച്ചു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ മലയോര മേഖലയിൽ രാത്രി പെയ്ത മഴ വ്യാപക നാശനഷ്ടമുണ്ടാക്കി. കോട്ടയത്തും ഇടുക്കിയിലുമായി മണ്ണിടിച്ചിലിൽ 4 പേർ മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടം ഉരുൾപൊട്ടലിൽ വീട് ഇടിഞ്ഞ് 24കാരനായ ജോസഫിൻ ജോണിയും അമ്മ റജീനയും മരിച്ചു. ഇടുക്കി അടൂർമല ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതി മരിച്ചു. ഇടുക്കി കോലാഹലമേട് വീടിനു മുകളിൽ മണ്ണ് വീണ് വൈക്കം സ്വദേശി പ്രഭാകരൻ നായർ മരിച്ചു.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376104/aranmula-flood-mla-abin-varkey-demands-more-aid)