---
title: "ഇടുക്കിയിൽ നാല് ഡാമുകൾ തുറന്നു; കൂടിയത് 9 അടി വെള്ളം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 116.7 അടിയിൽ"
english_title: "Idukki Rain Alert 4 Dams Opened Water Level Rises"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376101/idukki-rain-alert-4-dams-opened-water-level-rises"
published_at: "2026-08-02T09:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ec081b348b_idukki-rain-alert-4-dams-opened-water-level-rises.jpg"
keywords: ["Idukki", "Kerala Rains", "Dam Shutters", "Idukki Dam", "Flood Alert"]
---

# ഇടുക്കിയിൽ നാല് ഡാമുകൾ തുറന്നു; കൂടിയത് 9 അടി വെള്ളം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 116.7 അടിയിൽ

> **Lead Summary:** ഇടുക്കി: **[** ഇടുക്കിയിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജില്ലയിൽ ജാഗ്രതാ നിർദേശം തുടരുന്നു. ജില്ലയിൽ ഇടവിട്ട് മാത്രമാണ് ഇപ്പോൾ മഴ പെയ്യുന്നത്. എങ്കിലും നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് കല്ലാർകുട്ടി, കല്ലാർ, പാംബ്ല, മലങ്കര എന്നീ നാല് അണക്കെട്ടുകൾ തുറന്നുവിട്ടു.

## Article Content

ഇടുക്കി: **[** ഇടുക്കിയിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജില്ലയിൽ ജാഗ്രതാ നിർദേശം തുടരുന്നു. ജില്ലയിൽ ഇടവിട്ട് മാത്രമാണ് ഇപ്പോൾ മഴ പെയ്യുന്നത്. എങ്കിലും നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് കല്ലാർകുട്ടി, കല്ലാർ, പാംബ്ല, മലങ്കര എന്നീ നാല് അണക്കെട്ടുകൾ തുറന്നുവിട്ടു.

പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി അണക്കെട്ടിൽ ഒറ്റ ദിവസം കൊണ്ട് 9 അടി വെള്ളമാണ് കൂടിയത്. നിലവിൽ ഇടുക്കിയിലെ ജലനിരപ്പ് 2339.62 അടിക്ക് മുകളിലാണ്. കഴിഞ്ഞ വർഷം ഇതേസമയം ഇത് 2376.20 അടിയായിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 116.7 അടിയായി തുടരുന്നു.

കനത്ത മഴയെ തുടർന്ന് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന വിലക്കും രാത്രി യാത്ര നിരോധനവും തുടരുകയാണ്. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്.

കൂടാതെ പലയിടങ്ങളിലും ശക്തമായ കാറ്റും വീശി. കുമളി-പൂപ്പാറ സംസ്ഥാന പാതയിൽ പുളിയന്മലയ്ക്ക് സമീപം വീണ മരം മുറിച്ചു നീക്കുന്ന ജോലികൾ അവസാന ഘട്ടത്തിലാണ്. മോശം കാലാവസ്ഥയിൽ ഇന്നലെ മാത്രം ജില്ലയിൽ 14 വീടുകൾ തകർന്നു. നിലവിൽ 7 ദുരിതാശ്വാസ ക്യാമ്പുകളിലായി ആകെ 101 ആളുകളാണ് കഴിയുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376101/idukki-rain-alert-4-dams-opened-water-level-rises)