---
title: "കടലിന്റെ മുഖം മാറുന്നു! ഭയപ്പെടുത്തുന്ന തിരമാലകൾ അലയടിക്കുന്നു; കണ്ണൂർ-കാസർകോട് തീരങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം"
english_title: "High Waves Alert In Kannur And Kasaragod Coasts, Up To 3.5 Metres"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376100/kannur-kasaragod-coast-high-waves-alert-incois-"
published_at: "2026-08-02T09:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ebfa9f1ee8_kannur-kasaragod-coast-high-waves-alert-incois.jpg"
keywords: ["Kannur", "Kasaragod", "High Waves", "Sea Erosion", "INCOIS", "Coastal Alert", "Kerala Coast"]
---

# കടലിന്റെ മുഖം മാറുന്നു! ഭയപ്പെടുത്തുന്ന തിരമാലകൾ അലയടിക്കുന്നു; കണ്ണൂർ-കാസർകോട് തീരങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ, കാസർകോട് ജില്ലകളുടെ തീരപ്രദേശങ്ങളിൽ അതിതീവ്രമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമായ INCOIS-ഉം മുന്നറിയിപ്പ് നൽകി. കണ്ണൂർ ജില്ലയിലെ വളപട്ടണം മുതൽ ന്യൂ മാഹി വരെയുള്ള തീരങ്ങളിലും, കാസർകോട് ജില്ലയിലെ കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയുള്ള തീരപ്രദേശങ്ങളിലുമാണ് കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളത്.

## Article Content

**കണ്ണൂർ: **കണ്ണൂർ, കാസർകോട് ജില്ലകളുടെ തീരപ്രദേശങ്ങളിൽ അതിതീവ്രമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമായ INCOIS-ഉം മുന്നറിയിപ്പ് നൽകി. കണ്ണൂർ ജില്ലയിലെ വളപട്ടണം മുതൽ ന്യൂ മാഹി വരെയുള്ള തീരങ്ങളിലും, കാസർകോട് ജില്ലയിലെ കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയുള്ള തീരപ്രദേശങ്ങളിലുമാണ് കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളത്.

ഈ മേഖലകളിൽ 3.0 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ ആഞ്ഞടിക്കാൻ ഇടയുണ്ടെന്നാണ് ഔദ്യോഗിക മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. കടലിന്റെ പ്രക്ഷുബ്ധമായ അന്തരീക്ഷം തുടരുന്നതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള തീരപ്രദേശങ്ങളിൽ നിന്നും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണം. മത്സ്യബന്ധന യാനങ്ങളും വള്ളങ്ങളും സുരക്ഷിതമായ സ്ഥലങ്ങളിൽ കെട്ടിയിടാനും ബോട്ട് ഉടമകൾ ശ്രദ്ധിക്കേണ്ടതാണ്.

ദുരന്തസാചചര്യങ്ങളിൽ അടിയന്തര സഹായത്തിനായി പൊതുജനങ്ങൾ ഹെൽപ്‌ലൈൻ നമ്പറുകളായ 112 അല്ലെങ്കിൽ 1077 എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്. കാലാവസ്ഥാ സംബന്ധമായ തത്സമയ വിവരങ്ങളും തീരദേശത്തെ ജാഗ്രതാ നിർദ്ദേശങ്ങളും കൃത്യസമയത്ത് അറിയാൻ truevisionnews.com സന്ദർശിക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണം.

3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. അതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കണം.

4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കണം

5. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376100/kannur-kasaragod-coast-high-waves-alert-incois-)