---
title: "മുതലപ്പൊഴിയിലെ വള്ളം മറിഞ്ഞ് അപകടം: ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി, ഒരാൾക്കായി തിരച്ചിൽ "
english_title: "Muthalappozhi Boat Capsize One Fisherman Dead One Missing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376098/muthalappozhi-boat-capsize-fisherman-dead"
published_at: "2026-08-02T09:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ebc7bd27ed_muthalappozhi-boat-capsize-fisherman-dead.jpg"
keywords: ["Muthalappozhi Boat Accident", "Fisherman Body", "Missing"]
---

# മുതലപ്പൊഴിയിലെ വള്ളം മറിഞ്ഞ് അപകടം: ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി, ഒരാൾക്കായി തിരച്ചിൽ 

> **Lead Summary:** തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോൺ എന്നയാളുടെ മൃതദേഹമാണ് കണ്ണാന്തുറയിൽ നിന്ന് കണ്ടെത്തിയത്. ഇനിയും ഒരാളെ കണ്ടെത്താനുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ തിരച്ചിൽ ദുഷ്കരമായി തുടരുകയാണ്.

## Article Content

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോൺ എന്നയാളുടെ മൃതദേഹമാണ് കണ്ണാന്തുറയിൽ നിന്ന് കണ്ടെത്തിയത്. ഇനിയും ഒരാളെ കണ്ടെത്താനുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ തിരച്ചിൽ ദുഷ്കരമായി തുടരുകയാണ്.

അഞ്ചുതെങ്ങ് സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളമാണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനത്തിന് പോയ വള്ളം മുതലപ്പൊഴിക്ക് സമീപം വെച്ച് മറിയുകയായിരുന്നു. അപകടസമയത്ത് വള്ളത്തിൽ നാലുപേർ ഉണ്ടായിരുന്നു. അപകടം നടന്ന ഉടൻ രണ്ടുപേരെ നാട്ടുകാരും ഫിഷറീസ് സംഘവും ചേർന്ന് രക്ഷപ്പെടുത്തി. രണ്ട് പേരെയാണ് കടലിൽ കാണാതായത്.

രക്ഷാപ്രവർത്തനം വൈകിയെന്നാരോപിച്ച് കാണാതായവരുടെ ബന്ധുക്കൾ ഇന്നലെ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. ഉടൻ അടിയന്തര നടപടി വേണമെന്നാണ് അവരുടെ ആവശ്യം.പ്രതിഷേധത്തെ തുടർന്ന് ജില്ലാ കളക്ടർ അടിയന്തരമായി ഇടപെട്ടു. കാണാതായവരെ കണ്ടെത്തുന്നതിനായി സ്കൂബ ഡൈവിംഗ് ടീമിനെ നിയോഗിച്ചുകൊണ്ട് കളക്ടർ ഉത്തരവിട്ടു.

ഫ്രീമോണിന്റെ മൃതദേഹം കണ്ണാന്തുറ കടൽത്തീരത്ത് നിന്നാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.ഇനി കാണാതായ മറ്റൊരു മത്സ്യത്തൊഴിലാളിക്കായി തീരദേശ പോലീസും ഫിഷറീസ് വകുപ്പും നാവികസേനയും സംയുക്തമായി തിരച്ചിൽ നടത്തുന്നുണ്ട്. എന്നാൽ കടൽക്ഷോഭം രൂക്ഷമായതിനാൽ തിരച്ചിൽ ഏറെ ബുദ്ധിമുട്ടുകയാണ്.മുതലപ്പൊഴി കേരളത്തിലെ ഏറ്റവും അപകടകരമായ മത്സ്യബന്ധന മുഖങ്ങളിലൊന്നാണ്. ശക്തമായ അടിയൊഴുക്കും ഉയർന്ന തിരയും കാരണം ഇവിടെ നിരവധി അപകടങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്.

അപകടത്തിൽ മരിച്ച ഫ്രീമോണിന്റെ കുടുംബത്തിന് സർക്കാർ സഹായം പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു. കാണാതായ മറ്റൊരാളെ കൂടി കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376098/muthalappozhi-boat-capsize-fisherman-dead)