---
title: "കുറ്റ്യാടി ചുരം കേറിക്കോ ...! താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഇന്നും നിയന്ത്രണം; അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശം"
english_title: "Heavy Rain Wayanad Isolated Thamarassery Palchuram Blocked"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376093/wayanad-isolated-thamarassery-palchuram-blocked"
published_at: "2026-08-02T08:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6eb44695092_wayanad-isolated-thamarassery-palchuram-blocked.jpg"
keywords: ["Kerala Rain", "Wayanad", "Thamarassery Churam", "Palchuram", "Landslide"]
---

# കുറ്റ്യാടി ചുരം കേറിക്കോ ...! താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഇന്നും നിയന്ത്രണം; അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശം

> **Lead Summary:** **വയനാട്: ​ **കനത്ത മഴയിൽ മണ്ണിടിഞ്ഞും മരം വീണും താമരശേരി, പാൽച്ചുരങ്ങളിലെ ഗതാഗതം തടസപ്പെട്ടതിനാൽ ഒറ്റപ്പെട്ട് വയനാട്. ഈങ്ങാപ്പുഴ ഭാഗത്ത് ദേശീയപാതയിൽ വെള്ളം കയറിയതിനാൽ ശനി രാവിലെ മുതൽ കോഴിക്കോട് ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. അയ്യപ്പൻ ക്ഷേത്രത്തിന് സമീപത്തെ ജനമൈത്രി ട്രാഫിക് ജങ്ഷനിൽ പൊലീസ് വാഹനങ്ങൾ തടഞ്ഞു.

## Article Content

**വയനാട്: ​ **കനത്ത മഴയിൽ മണ്ണിടിഞ്ഞും മരം വീണും താമരശേരി, പാൽച്ചുരങ്ങളിലെ ഗതാഗതം തടസപ്പെട്ടതിനാൽ ഒറ്റപ്പെട്ട് വയനാട്. ഈങ്ങാപ്പുഴ ഭാഗത്ത് ദേശീയപാതയിൽ വെള്ളം കയറിയതിനാൽ ശനി രാവിലെ മുതൽ കോഴിക്കോട് ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. അയ്യപ്പൻ ക്ഷേത്രത്തിന് സമീപത്തെ ജനമൈത്രി ട്രാഫിക് ജങ്ഷനിൽ പൊലീസ് വാഹനങ്ങൾ തടഞ്ഞു.

ഇന്ന് (ഞാറാഴ്ച) ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശം നൽകി. ചുരം കയറി വയനാട്ടിലേക്ക് പോകുന്ന വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്കാണ് ജില്ലാ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. യാത്രകൾ നിർബന്ധമാണമെങ്കിൽ കുറ്റ്യാടി ചുരം വഴി പോകണമെന്നും യാത്രക്കാർക്ക് നിർദേശനം നൽകിയിട്ടുണ്ട്.

ഈങ്ങാപ്പുഴയിലെ വെള്ളം ഇറങ്ങിയെങ്കിലും ഇന്നലെ വൈകിട്ട് നാലോടെ ചുരത്തിൽ ഒമ്പതാം വളവിൽ മണ്ണിടിച്ചിലുണ്ടാവുകയും മരം കടപുഴകി വീഴുകയും ചെയ്‌തതിനാൽ വീണ്ടും ഗതാഗതം തടസ്സപ്പെടുകയായിരുന്നു . മരം മുറിച്ചുമാറ്റി റോഡിലെ തടസ്സം നീക്കിയെങ്കിലും അപകട സാധ്യത കണക്കിലെടുത്ത്‌ അടിവാരത്തുനിന്നും ലക്കിടിയിൽ നിന്നും അത്യാവശ്യമല്ലാത്ത വാഹനങ്ങൾ കടത്തിവിടുന്നത് പൊലീസ് തടഞ്ഞു.

വയനാട്–കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽചുരത്തിലും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. റോഡ് അപകടാവസ്ഥയിലായതിനാൽ ഞായർ രാവിലെ ആറുവരെ യാത്ര നിരോധിച്ചു. പേര്യ ചുരം നാലാം വളവില്‍ ഏലപീടികയ്ക്ക് സമീപം മലവെള്ളപ്പാച്ചിലുമുണ്ടായി. മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്.

ചുരം റോഡുകളിൽ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ദുരന്തനിവാരണ സേനയും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376093/wayanad-isolated-thamarassery-palchuram-blocked)