---
title: "'ബിജെപിയോടുള്ള കളി നിര്‍ത്തിക്കോളൂ, അല്ലെങ്കില്‍ ബലാത്സംഗം ചെയ്യും'; ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച ജെഎന്‍യു യൂണിയന്‍ വൈസ് പ്രസിഡന്റിന് ഭീഷണി"
english_title: "JNU Union Leader Gopika Babu Gets Threat Message After NEET Protest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376076/jnu-gopika-babu-threat-message-neet-protest"
published_at: "2026-08-01T23:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6e2e6148e87_jnu-gopika-babu-threat-message-neet-protest.jpg"
keywords: ["Gopika Babu", "JNU", "Threat", "SFI", "NEET Protest"]
---

# 'ബിജെപിയോടുള്ള കളി നിര്‍ത്തിക്കോളൂ, അല്ലെങ്കില്‍ ബലാത്സംഗം ചെയ്യും'; ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച ജെഎന്‍യു യൂണിയന്‍ വൈസ് പ്രസിഡന്റിന് ഭീഷണി

> **Lead Summary:** **തിരുവനന്തപുരം: **നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച ജെഎന്‍യു സര്‍വകലാശാല യൂണിയന്‍ വൈസ് പ്രസിഡന്റ് ഗോപിക ബാബുവിന് ഭീഷണി സന്ദേശം. അടുത്ത നിര്‍ഭയ ആവണോ എന്നാണ് സന്ദേശത്തില്‍ ചോദിച്ചിരിക്കുന്നത്. ബിജെപിയോടുള്ള കളി നിര്‍ത്തിക്കോളൂ എന്നും അല്ലെങ്കില്‍ ബലാത്സംഗം ചെയ്യുമെന്നുമാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്.

## Article Content

**തിരുവനന്തപുരം: **നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച ജെഎന്‍യു സര്‍വകലാശാല യൂണിയന്‍ വൈസ് പ്രസിഡന്റ് ഗോപിക ബാബുവിന് ഭീഷണി സന്ദേശം. അടുത്ത നിര്‍ഭയ ആവണോ എന്നാണ് സന്ദേശത്തില്‍ ചോദിച്ചിരിക്കുന്നത്. ബിജെപിയോടുള്ള കളി നിര്‍ത്തിക്കോളൂ എന്നും അല്ലെങ്കില്‍ ബലാത്സംഗം ചെയ്യുമെന്നുമാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്.

 ഭീഷണി സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഗോപിക തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ചു. സംഭവത്തില്‍ പ്രതികരിച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് രംഗത്തെത്തി. അടുത്ത നിര്‍ഭയ ആവണോ എന്ന് ചോദിക്കുന്ന സംഘി ഈ രാജ്യത്തെ ലക്ഷക്കണക്കിന് ടി ജി മോഹന്‍ദാസുമാരില്‍ ഒരാളാണെന്ന് പി എസ് സഞ്ജീവ് പറഞ്ഞു.

ഇവര്‍ സ്ത്രീകളെ കാണുന്നത് ഈ നിലയിലുമാണ്. കേരളത്തില്‍ ടി ജി മോഹന്‍ദാസ് ഇങ്ങനെ ഒക്കെ അപകടകരമായി സംസാരിച്ചിട്ടും സ്വതന്ത്രമായി വിഹരിക്കുന്നുണ്ടെകില്‍ എന്താവും ഡല്‍ഹിയിലെ സ്ഥിതിയെന്നും സഞ്ജീവ് ചോദിച്ചു.

മനുഷ്യരുടെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ കഴിയാത്ത ഭീകര സംഘമാണ് സംഘപരിവാര്‍. ഈ കൂട്ടരേ സാമൂഹ്യ ഭീഷണിയായി കാണാതെ മുന്നോട്ട് പോകാന്‍ കഴിയില്ല. എന്ത് ഭീകരമായാണ് സംഘപരിവാര്‍ സ്ത്രീകളെ കൈകാര്യം ചെയ്യുന്നത്.

എത്ര ഭീകരമാണ് ശരാശരി സംഘിയുടെ ബോധം. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പോരാടിയ ഗോപിക ഉള്‍പ്പെടെയുള്ള സഖാക്കള്‍ക്ക് ഒരിക്കല്‍ കൂടി നിങ്ങളുടെ അവസാനിക്കാത്ത പോരാട്ട വീര്യത്തിന് അഭിവാദ്യങ്ങള്‍. കൂടുതല്‍ കരുത്തുമായി മുന്നോട്ടുപോകണമെന്നും സഞ്ജീവ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376076/jnu-gopika-babu-threat-message-neet-protest)