---
title: "ഓണക്കാല റേഷൻ തിങ്കളാഴ്ച മുതൽ: മഞ്ഞ കാർഡിന് 30 കിലോ അരി സൗജന്യം, അധിക വിഹിതവും"
english_title: "Kerala Onam Ration Distribution Starts Monday Free Rice Wheat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376064/kerala-onam-ration-distribution-2026-free-rice-wheat"
published_at: "2026-08-01T21:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6e16cf3dfb7_kerala-onam-ration-distribution-2026-free-rice-wheat.jpg"
keywords: ["Onam Ration", "Ration Card", "Free Rice", "Anoop Jacob"]
---

# ഓണക്കാല റേഷൻ തിങ്കളാഴ്ച മുതൽ: മഞ്ഞ കാർഡിന് 30 കിലോ അരി സൗജന്യം, അധിക വിഹിതവും

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഓണക്കാല റേഷൻ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ നിറത്തിലുള്ള റേഷൻ കാർഡുകൾക്ക് അധിക വിഹിതവും സബ്സിഡി നിരക്കിൽ അവശ്യസാധനങ്ങളും നൽകാനാണ് സർക്കാർ തീരുമാനം.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഓണക്കാല റേഷൻ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ നിറത്തിലുള്ള റേഷൻ കാർഡുകൾക്ക് അധിക വിഹിതവും സബ്സിഡി നിരക്കിൽ അവശ്യസാധനങ്ങളും നൽകാനാണ് സർക്കാർ തീരുമാനം.

**മഞ്ഞ കാർഡ്**

മഞ്ഞ കാർഡ് ഉടമകൾക്ക് 30 കിലോ അരിയും 2 കിലോ ഗോതമ്പും പൂർണമായും സൗജന്യമായി ലഭിക്കും. കൂടാതെ 3 പാക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭ്യമാക്കും.

പിങ്ക് കാർഡ്

പിങ്ക് കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമാണ്. ആട്ട 9 രൂപ നിരക്കിലും ലഭിക്കും.

**നീല കാർഡ്**

നീല കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപയ്ക്ക് ലഭിക്കും. 2 കിലോ സ്പെഷ്യൽ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപയ്ക്കും, 3 കിലോ അരി 10.90 രൂപ നിരക്കിലും നൽകും.താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് ഒരു കാർഡിന് പരമാവധി 4 കിലോ വരെ ആട്ട 17 രൂപ നിരക്കിൽ അധികമായി ലഭിക്കും.

> ഓണക്കാലത്ത് പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനായി അധികവിഹിതം കൂടി നൽകും. ഓഗസ്റ്റ് 10 മുതൽ പരമാവധി 10 കിലോ അരി 26 രൂപ നിരക്കിൽ എല്ലാ കാർഡുടമകൾക്കും വാങ്ങാം."ഓണക്കാലത്ത് വിപണിയിൽ ഇടപെടുന്നതിലൂടെ അവശ്യസാധനങ്ങളുടെ വില വർധിക്കാതെ നോക്കും" - മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.

റേഷൻ കടകളിൽ തിരക്ക് നിയന്ത്രിക്കുന്നതിനും സാധനങ്ങൾ കൃത്യമായി വിതരണം ചെയ്യുന്നതിനുമുള്ള ക്രമീകരണങ്ങൾ സിവിൽ സപ്ലൈസ് വകുപ്പ് പൂർത്തിയാക്കി. സ്റ്റോക്ക് തീരാതെ സാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഓണത്തോടനുബന്ധിച്ച് സർക്കാർ സബ്സിഡി നിരക്കിൽ പച്ചക്കറി, പലവ്യഞ്ജന കിറ്റുകൾ എന്നിവയും വിതരണം ചെയ്യുന്നുണ്ട്. ഇതോടൊപ്പം റേഷൻ വിതരണം കൂടി ആരംഭിക്കുന്നതോടെ സാധാരണക്കാർക്ക് ആശ്വാസമാകും

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376064/kerala-onam-ration-distribution-2026-free-rice-wheat)