---
title: "നാളെ കോഴിക്കോട് ജില്ലയിൽ അവധി; മദ്രസയ്ക്കും മതബോധന ക്ലാസുകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും വിലക്ക്"
english_title: "Kozhikode Red Alert Aug 2 Madrasa Tuition Closed 6 Relief Camps"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376061/kozikode-red-alert-aug2-madrasa-tuition-closed-relief-camps"
published_at: "2026-08-01T20:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6e0e1f7dd72_kozikode-red-alert-aug2-madrasa-tuition-closed-relief-camps.jpg"
keywords: ["Kozhikode", "Red Alert", "Relief Camp", "Kerala Rain", "Flood"]
---

# നാളെ കോഴിക്കോട് ജില്ലയിൽ അവധി; മദ്രസയ്ക്കും മതബോധന ക്ലാസുകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും വിലക്ക്

> **Lead Summary:** **കോഴിക്കോട്: **ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ ഓഗസ്റ്റ് 2 ഞായറാഴ്ച എല്ലാ വിദ്യാഭ്യാസ-മതബോധന സ്ഥാപനങ്ങൾക്കും അവധി. മദ്രസകൾ, സൺഡേ സ്കൂളുകൾ, ട്യൂഷൻ സെന്ററുകൾ, പ്രത്യേക പരിശീലന കേന്ദ്രങ്ങൾ എന്നിവ പൂർണമായും അടച്ചിടാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. കുട്ടികൾക്കായുള്ള ഓഫ്‌ലൈൻ ക്ലാസുകൾക്ക് വിലക്കുണ്ട്. ഓൺലൈൻ ക്ലാസുകൾക്ക് നിയന്ത്രണമില്ല.നിയന്ത്രണങ്ങൾ

## Article Content

**കോഴിക്കോട്: **ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ ഓഗസ്റ്റ് 2 ഞായറാഴ്ച എല്ലാ വിദ്യാഭ്യാസ-മതബോധന സ്ഥാപനങ്ങൾക്കും അവധി. മദ്രസകൾ, സൺഡേ സ്കൂളുകൾ, ട്യൂഷൻ സെന്ററുകൾ, പ്രത്യേക പരിശീലന കേന്ദ്രങ്ങൾ എന്നിവ പൂർണമായും അടച്ചിടാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. കുട്ടികൾക്കായുള്ള ഓഫ്‌ലൈൻ ക്ലാസുകൾക്ക് വിലക്കുണ്ട്. ഓൺലൈൻ ക്ലാസുകൾക്ക് നിയന്ത്രണമില്ല.നിയന്ത്രണങ്ങൾ

ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവച്ചു. വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെയുള്ള ജലാശയങ്ങളിലേക്ക് പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും പ്രവേശനം വിലക്കിയിട്ടുണ്ട്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമം 2005, ഭാരതീയ ന്യായ സംഹിത എന്നിവ പ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.6 ക്യാമ്പുകളിൽ 207 പേർ

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ 6 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 70 കുടുംബങ്ങളിൽ നിന്നുള്ള 207 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. ഇതിൽ 80 പുരുഷന്മാരും 70 സ്ത്രീകളും 57 കുട്ടികളുമുണ്ട്.

വടകര താലൂക്കിലെ വിലങ്ങാട് പാരിഷ് ഹാൾ ക്യാമ്പിൽ 33 കുടുംബങ്ങളിലെ 109 പേരുണ്ട്. താമരശ്ശേരി താലൂക്കിൽ 4 ക്യാമ്പുകളിലായി 36 കുടുംബങ്ങളിലെ 95 പേരുണ്ട്.

ജി.യു.പി.എസ് ചെമ്പുകടവ് - 25 കുടുംബം, 66 പേർ. ജി.എച്ച്.എസ്.എസ് പുതുപ്പാടി - 4 കുടുംബം, 6 പേർ. ജി.എൽ.പി.എസ് കളരാന്തിരി - 1 കുടുംബം, 4 പേർ. ജി.എൽ.പി.എസ് മാടത്തുംപൊയിൽ - 6 കുടുംബം, 19 പേർ. കോഴിക്കോട് താലൂക്കിലെ കുമാരനെല്ലൂർ ലോലായിൽ അങ്കണവാടി ക്യാമ്പിൽ 1 കുടുംബത്തിലെ 3 പേരും ഉണ്ട്.

**നാശനഷ്ടം വ്യാപകം**

മഴക്കെടുതിയിൽ ഇതുവരെ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. 5 വീടുകൾ ഭാഗികമായി തകർന്നു. 4 വീടുകൾ അപകടഭീഷണിയിലാണ്. അപകട സാധ്യതയുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.വടകരയിൽ വില്ല്യാപ്പള്ളി കീഴലിൽ മതിൽ തകർന്നു. ഒഞ്ചിയം കണ്ണൂക്കരയിൽ ബാത്ത്റൂം ഉൾപ്പെടെ വീട് തകർന്നു. വളയം, അയഞ്ചേരി, പുറമേരി എന്നിവിടങ്ങളിലും മതിലുകളും വരാന്തകളും തകർന്നു.

കൊയിലാണ്ടി പാലേരിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് വീടിന്റെ തറയിൽ വിള്ളൽ. കൂരാച്ചുണ്ട് കല്ലാനോട് മതിൽ ഇടിഞ്ഞ് ചുവരും ജനലും തകർന്നു. പുളിവയൽ, തിക്കോടി, കായണ്ണ, എരവട്ടൂർ എന്നിവിടങ്ങളിലും കേടുപാടുകൾ. കല്ലാനോട് 27-ാം മൈലിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.താമരശ്ശേരി രാരോത്ത് മരം മുറിച്ച് മാറ്റി.

ഈങ്ങാപ്പുഴയിൽ വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ബേപ്പൂർ, കുമാരനെല്ലൂർ, കാരശ്ശേരി, ചെലവൂർ, പെരുവയൽ, താഴക്കോട്, ചാത്തമംഗലം എന്നിവിടങ്ങളിലും വെള്ളം കയറുകയും മതിലുകൾ തകരുകയും ചെയ്തു.ഗതാഗത തടസ്സങ്ങൾ നീക്കുന്നതിനും മഴക്കെടുതികൾ നിരീക്ഷിക്കുന്നതിനുമുള്ള അടിയന്തര നടപടികൾ തുടരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376061/kozikode-red-alert-aug2-madrasa-tuition-closed-relief-camps)