---
title: "ജാഗ്രതാ നിർദ്ദേശം....! പെരിങ്ങൽക്കുത്ത് ഡാം തുറക്കുന്നു: ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരും"
english_title: "Thrissur Peringalkuthu Dam Opening Chalakudy River Water Level Alert"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376058/thrissur-peringalkuthu-dam-opening-chalakudy-river-alert"
published_at: "2026-08-01T20:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6e09c0f1097_thrissur-peringalkuthu-dam-opening-chalakudy-river-alert.jpg"
keywords: ["Peringalkuthu Dam", "Chalakudy River", "Flood Alert", "Kerala Rain"]
---

# ജാഗ്രതാ നിർദ്ദേശം....! പെരിങ്ങൽക്കുത്ത് ഡാം തുറക്കുന്നു: ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരും

> **Lead Summary:** **തൃശൂർ: കനത്ത** മഴയെത്തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരുന്ന സാഹചര്യത്തിൽ ഡാം തുറക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകി. ഓഗസ്റ്റ് 1 ന് ഉച്ചയ്ക്ക് 12 മണിക്ക് ഡാമിലെ ജലനിരപ്പ് 421.00 മീറ്ററായിരുന്നു. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതും അടുത്ത ദിവസങ്ങളിൽ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതും കണക്കിലെടുത്താണ് ജലനിരപ്പ് ക്രമപ്പെടുത്താനുള്ള തീരുമാനം.

## Article Content

**തൃശൂർ: കനത്ത** മഴയെത്തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരുന്ന സാഹചര്യത്തിൽ ഡാം തുറക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകി. ഓഗസ്റ്റ് 1 ന് ഉച്ചയ്ക്ക് 12 മണിക്ക് ഡാമിലെ ജലനിരപ്പ് 421.00 മീറ്ററായിരുന്നു. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതും അടുത്ത ദിവസങ്ങളിൽ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതും കണക്കിലെടുത്താണ് ജലനിരപ്പ് ക്രമപ്പെടുത്താനുള്ള തീരുമാനം.

ഡാമിലെ ജലനിരപ്പ് 422.00 മീറ്ററിലെത്തുന്ന അടിയന്തര സാഹചര്യത്തിൽ സൂയിസ് വാൽവുകൾ ഘട്ടം ഘട്ടമായി തുറക്കാൻ തൃശൂർ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. ഡാം തുറക്കുന്നതോടെ പെരിങ്ങൽക്കുത്ത് ഡാമിൽ നിന്ന് അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുകിയെത്തും.

ഇതോടെ പുഴയിലെ ജലനിരപ്പ് ഗണ്യമായി ഉയരാൻ സാധ്യതയുണ്ട്. അതിനാൽ പുഴയുടെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.നിയന്ത്രണങ്ങൾ

ചാലക്കുടി പുഴയിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി. പുഴയിൽ മത്സ്യബന്ധനത്തിനും കർശന നിയന്ത്രണമുണ്ട്. വാഴച്ചാൽ, ചാർപ്പ തുടങ്ങിയ പുഴയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കാൻ ചാലക്കുടി, വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് ഫയർഫോഴ്സും പോലീസും സജ്ജരാണ്.

അതേസമയം ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നതിന് മുമ്പ് സൈറൺ മുഴക്കി മുന്നറിയിപ്പ് നൽകുമെന്ന് അധികൃതർ അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകാതെ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376058/thrissur-peringalkuthu-dam-opening-chalakudy-river-alert)