---
title: "'പിണറായി വിജയൻ കടന്നുവരട്ടെ, ഹെലിക്കോപ്റ്റർ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ട്രോളുകയല്ല വേണ്ടത്'; വിടി ബൽറാം"
english_title: "Kerala CM Helicopter Row VT Balram Slams Opposition"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376055/kerala-cm-helicopter-controversy-vt-balram-response"
published_at: "2026-08-01T19:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6e0260109a8_kerala-cm-helicopter-controversy-vt-balram-response.jpg"
keywords: ["CM Helicopter", "VT Balram", "Pinarayi Vijayan", "V D Satheesan"]
---

# 'പിണറായി വിജയൻ കടന്നുവരട്ടെ, ഹെലിക്കോപ്റ്റർ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ട്രോളുകയല്ല വേണ്ടത്'; വിടി ബൽറാം

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനം മഴക്കെടുതിയിൽ വലയുന്നതിനിടെ മുഖ്യമന്ത്രിയുടെ സർക്കാർ ഹെലികോപ്റ്റർ യാത്ര വിവാദമായി. പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാതെ ഹെലികോപ്റ്ററിൽ കറങ്ങുകയാണെന്ന പ്രതിപക്ഷ വിമർശനത്തിന് കോൺഗ്രസ് എംഎൽഎ വിടി ബൽറാം മറുപടിയുമായി രംഗത്തെത്തി.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനം മഴക്കെടുതിയിൽ വലയുന്നതിനിടെ മുഖ്യമന്ത്രിയുടെ സർക്കാർ ഹെലികോപ്റ്റർ യാത്ര വിവാദമായി. പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാതെ ഹെലികോപ്റ്ററിൽ കറങ്ങുകയാണെന്ന പ്രതിപക്ഷ വിമർശനത്തിന് കോൺഗ്രസ് എംഎൽഎ വിടി ബൽറാം മറുപടിയുമായി രംഗത്തെത്തി.

> "സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്റർ ദുരുപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ അതിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകയല്ല വേണ്ടത്. നാട്ടിലെ ഔദ്യോഗിക പ്രതിപക്ഷം ഉത്തരവാദബോധത്തോടെ വിമർശനം ഉന്നയിക്കുകയും സർക്കാരിനെ അക്കൗണ്ടബിൾ ആക്കുകയുമാണ് വേണ്ടത്" - ബൽറാം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

> ഹെലികോപ്റ്റർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കടന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. "കാറും ബംഗ്ലാവും പരിവാരങ്ങളുമൊക്കെ അനുവദിച്ച് കാബിനറ്റ് റാങ്കിൽ പ്രതിപക്ഷ നേതാവിനെ വച്ചിരിക്കുന്നത് ഇതിനൊക്കെ വേണ്ടിയാണ്. സർക്കാർ അതിന് മറുപടി നൽകട്ടെ" - ബൽറാം കൂട്ടിച്ചേർത്തു.

ഇന്നലെ മുഖ്യമന്ത്രി കൊച്ചിയിലേക്ക് നടത്തിയ സർക്കാർ ഹെലികോപ്റ്റർ യാത്രയിലാണ് വിവാദം തുടങ്ങിയത്. ന്യൂമോണിയ ബാധിച്ച് ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാനാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നാണ് ആരോപണം.ഈ ആരോപണവുമായി മുൻ മന്ത്രിമാരായ എംബി രാജേഷും വി ശിവൻകുട്ടിയും രംഗത്തെത്തി.

> "അതാ ആകാശത്ത് ഒരു സർക്കാർ ഹെലികോപ്റ്റർ. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് പറന്നു. ഒരു തവണയല്ല. പ്രളയ ദുരിതാശ്വാസത്തിനോ ഔദ്യോഗിക ആവശ്യത്തിനോ അല്ല. തികച്ചും പേഴ്സണൽ" - എംബി രാജേഷ് കുറ്റപ്പെടുത്തി. രണ്ടുതവണ വ്യക്തിപരമായ ആവശ്യത്തിന് ഹെലികോപ്റ്റർ പറത്തിയെന്നും അദ്ദേഹം ആരോപിച്ചു.

> "ഹെലികോപ്റ്ററിൽ യു ടേൺ അടിച്ചു" എന്ന് വി ശിവൻകുട്ടിയും പരിഹസിച്ചു. മഴക്കെടുതിയും പ്രളയവും സംസ്ഥാനത്ത് വ്യാപക നാശനഷ്ടം സൃഷ്ടിക്കുന്ന സമയത്താണ് ഹെലികോപ്റ്റർ യാത്രയുടെ പേരിൽ രാഷ്ട്രീയ ചൂട് കൂടുന്നത്. വിമർശനങ്ങൾക്ക് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക മറുപടി ഇതുവരെ ഉണ്ടായിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376055/kerala-cm-helicopter-controversy-vt-balram-response)