---
title: "മഴയോട് മഴ; നാളെ നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവച്ചു"
english_title: "Kerala Rain: SET Exam and SNGOU Exams Postponed, Schools Closed on Aug 2"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376047/kerala-set-exam-postponed-school-college-holiday-aug-2-red-alert"
published_at: "2026-08-01T19:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dfa3e03a16_kerala-set-exam-postponed-school-college-holiday-aug-2-red-alert.jpg"
keywords: ["Kerala Rain", "SET Exam", "SNGOU", "Kerala Exam Postponed", "Red Alert"]
---

# മഴയോട് മഴ; നാളെ നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവച്ചു

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ നാളെ, 2026 ഓഗസ്റ്റ് 02 ശനിയാഴ്ച നടത്താനിരുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷ മാറ്റിവച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ നാളെ, 2026 ഓഗസ്റ്റ് 02 ശനിയാഴ്ച നടത്താനിരുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷ മാറ്റിവച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

കാലാവസ്ഥ മോശമായതിനാലാണ് പരീക്ഷ മാറ്റാൻ തീരുമാനിച്ചത്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി ഉദ്യോഗാർത്ഥികൾ അതത് ഔദ്യോഗിക വെബ്‌സൈറ്റ് [www.lbscentre.kerala.gov.in](http://www.lbscentre.kerala.gov.in) കൃത്യമായി സന്ദർശിക്കണമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ നാളെ 02/08/2026 ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി യൂണിവേഴ്സിറ്റി അധികൃതരും അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

അതേസമയം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിർദേശമനുസരിച്ച് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീയാണ് അവധി പ്രഖ്യാപിച്ചത്. സ്കൂളുകൾ, കോളേജുകൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്.

റെസിഡൻഷ്യൽ സ്കൂളുകളിലെയും കോളേജുകളിലെയും കുട്ടികളുടെ സുരക്ഷിതത്വം സ്ഥാപനമേധാവികൾ ഉറപ്പുവരുത്തണം. സാഹചര്യം അനുസരിച്ച് ആവശ്യമെങ്കിൽ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവധി നൽകാനും മേധാവികൾക്ക് അധികാരം നൽകിയിട്ടുണ്ട്.

ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളേജുകൾക്കും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ അവധി തുടരും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376047/kerala-set-exam-postponed-school-college-holiday-aug-2-red-alert)