---
title: "കോഴിക്കോട് പുറമേരിയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ബസ് ഡ്രൈവർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്ക്"
english_title: "Kozhikode Purameri Bus Pickup Van Collision 8 Injured Accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376045/kozikode-purameri-bus-pickup-collision-8-injured"
published_at: "2026-08-01T19:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6df8fd71a9b_kozikode-purameri-bus-pickup-collision-8-injured.jpg"
keywords: ["Kozhikode", "Purameri Accident", "Bus Accident", "Pickup Van"]
---

# കോഴിക്കോട് പുറമേരിയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ബസ് ഡ്രൈവർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്ക്

> **Lead Summary:** **കോഴിക്കോട്: **) പുറമേരിയിൽ പിക്കപ്പ് വാനും ബസും കൂട്ടിയിടിച്ച് അപകടം . ബസ് യാത്രക്കാരും ഡ്രൈവർമാരും ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ തൊട്ടിൽപ്പാലത്ത് നിന്ന് വടകര ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലേക്കാണ് കോഴി കയറ്റിവന്ന പിക്കപ്പ് വാൻ ഇടിച്ചുകയറിയത്. പുറമേരി വാട്ടർ ടാങ്കിന് സമീപമുള്ള കയറ്റത്തിലായിരുന്നു അപകടം.

## Article Content

**കോഴിക്കോട്: **) പുറമേരിയിൽ പിക്കപ്പ് വാനും ബസും കൂട്ടിയിടിച്ച് അപകടം . ബസ് യാത്രക്കാരും ഡ്രൈവർമാരും ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ തൊട്ടിൽപ്പാലത്ത് നിന്ന് വടകര ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലേക്കാണ് കോഴി കയറ്റിവന്ന പിക്കപ്പ് വാൻ ഇടിച്ചുകയറിയത്. പുറമേരി വാട്ടർ ടാങ്കിന് സമീപമുള്ള കയറ്റത്തിലായിരുന്നു അപകടം.

രാവിലെ പെയ്ത മഴയിൽ റോഡ് വഴുക്കുന്നുണ്ടായിരുന്നു. ഈ സമയം തെറ്റായ വശത്തുകൂടി അതിവേഗത്തിൽ വന്ന പിക്കപ്പ് വാൻ നേർക്ക് നേരെ ബസിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു.അപകടത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാർക്കും രണ്ട് വാഹനങ്ങളിലെയും ഡ്രൈവർമാർക്കും പരിക്കേറ്റു.

നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പൊലീസും ചേർന്നാണ് പരിക്കേറ്റവരെ ഉടൻ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് ആ ഭാഗത്തെ ഗതാഗതം ഏറെ നേരം തടസപ്പെട്ടു. പൊലീസെത്തി വാഹനങ്ങൾ മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

പിക്കപ്പ് വാനിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നോ എന്ന് ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. മഴക്കാലത്ത് കയറ്റങ്ങളിലും ഇറക്കങ്ങളിലും വാഹനങ്ങൾ സൂക്ഷിച്ച് ഓടിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. തെറ്റായ ദിശയിലൂടെ വാഹനമോടിക്കുന്നത് ഗുരുതര അപകടങ്ങൾക്ക് കാരണമാകുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376045/kozikode-purameri-bus-pickup-collision-8-injured)