---
title: "മുൻ പിആ‍ർഡി ഡയറക്ടർ തോട്ടം രാജശേഖരൻ അന്തരിച്ചു"
english_title: "Former PRD Director Thottam Rajasekharan Passes Away"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376035/former-prd-director-thottam-rajasekharan-obituary-"
published_at: "2026-08-01T17:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6de711e94bd_former-prd-director-thottam-rajasekharan-obituary.jpg"
keywords: ["Thottam Rajasekharan", "PRD Director", "Obituary", "Kerala", "Thiruvananthapuram", "Dinamani"]
---

# മുൻ പിആ‍ർഡി ഡയറക്ടർ തോട്ടം രാജശേഖരൻ അന്തരിച്ചു

> **Lead Summary:** **തിരുവനന്തപുരം: **മുൻ പി.ആർ.ഡി ഡയറക്ടറും മുതിർന്ന മാധ്യമപ്രവർത്തകനുമായ തോട്ടം രാജശേഖരൻ അന്തരിച്ചു. വാർദ്ധക്യസഹചമായ അസുഖങ്ങളെ തുടർന്നു ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.

## Article Content

**തിരുവനന്തപുരം: **മുൻ പി.ആർ.ഡി ഡയറക്ടറും മുതിർന്ന മാധ്യമപ്രവർത്തകനുമായ തോട്ടം രാജശേഖരൻ അന്തരിച്ചു. വാർദ്ധക്യസഹചമായ അസുഖങ്ങളെ തുടർന്നു ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.

ആർ.ശങ്കറിന്റെ 'ദിനമണി' പത്രത്തിലൂടെ മാധ്യമപ്രവർത്തനം ആരംഭിച്ച തോട്ടം രാജശേഖരൻ, കേരളത്തിൽ പത്രപ്രവർത്തകരുടെ പെൻഷൻ പദ്ധതി നടപ്പിലാക്കുന്നതിൽ നിർണായക ഇടപെടലുകൾ നടത്തിയ വ്യക്തികളിൽ പ്രമുഖനാണ്. 1985-ലാണ് അദ്ദേഹം പി.ആർ.ഡിയിൽ നിന്നും വിരമിച്ചത്. ഔദ്യോഗിക ജീവിതത്തിന് പുറമെ സെൻസർ ബോർഡ് അംഗം, കെ.എസ്.എഫ്.ഡി.സി അംഗം എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയമായ സേവനം കാഴ്ചവെച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376035/former-prd-director-thottam-rajasekharan-obituary-)