---
title: "അതിതീവ്ര മഴയും പമ്പയിലെ വെള്ളപ്പൊക്കവും; ശബരിമല യാത്ര രണ്ട് ദിവസത്തേക്ക് ഒഴിവാക്കണമെന്ന് നിർദേശം"
english_title: "Sabarimala Heavy Rain Alert: TDB Requests Devotees to Avoid Darshan on Aug 2 and 3"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376034/sabarimala-darshan-postponed-aug-2-3-heavy-rain-pamba-flood-tdb-alert-new"
published_at: "2026-08-01T17:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6de28ce0122_sabarimala-darshan-postponed-aug-2-3-heavy-rain-pamba-flood-tdb-alert.jpg"
keywords: ["Kerala Rain", "Sabarimala", "Pamba River", "Flood", "Heavy Rain", "IMD Alert"]
---

# അതിതീവ്ര മഴയും പമ്പയിലെ വെള്ളപ്പൊക്കവും; ശബരിമല യാത്ര രണ്ട് ദിവസത്തേക്ക് ഒഴിവാക്കണമെന്ന് നിർദേശം

> **Lead Summary:** പത്തനംതിട്ട: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമലയിലേക്കുള്ള തീർത്ഥാടകർക്ക് നിർണായക അറിയിപ്പുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പമ്പാ നദിയിൽ വെള്ളപൊക്കം രൂക്ഷമായ പശ്ചാത്തലത്തിൽ നിറപുത്തരി ചടങ്ങുകൾക്കായി ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളിൽ ദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ള ഭക്തർ കഴിവതും യാത്ര ഒഴിവാക്കണമെന്ന് ബോർഡ് അഭ്യർത്ഥിച്ചു.

## Article Content

പത്തനംതിട്ട: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമലയിലേക്കുള്ള തീർത്ഥാടകർക്ക് നിർണായക അറിയിപ്പുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പമ്പാ നദിയിൽ വെള്ളപൊക്കം രൂക്ഷമായ പശ്ചാത്തലത്തിൽ നിറപുത്തരി ചടങ്ങുകൾക്കായി ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളിൽ ദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ള ഭക്തർ കഴിവതും യാത്ര ഒഴിവാക്കണമെന്ന് ബോർഡ് അഭ്യർത്ഥിച്ചു.

നിലവിൽ പമ്പാ തീരങ്ങളിൽ ജലനിരപ്പ് ഉയരുന്നതും മലമ്പാതകളിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതുമാണ് ഈ തീരുമാനത്തിന് കാരണം. ഭക്തരുടെ സുരക്ഷ കണക്കിലെടുത്താണ് ദേവസ്വം ബോർഡ് ഈ അഭ്യർത്ഥന മുന്നോട്ട് വെക്കുന്നത്.

ഓഗസ്റ്റ് മാസത്തിൽ തന്നെ ശബരിമല നട വീണ്ടും തുറക്കുന്നുണ്ട്.

**ചിങ്ങമാസ പൂജകൾ: ഓഗസ്റ്റ് 16 മുതൽ 21 വരെ**

**ഓണത്തോട് അനുബന്ധിച്ച പൂജകൾ: ഓഗസ്റ്റ് 24 മുതൽ 28 വരെ****

ഈ ദിവസങ്ങളിൽ കാലാവസ്ഥ മെച്ചപ്പെട്ടാൽ കൂടുതൽ സുരക്ഷിതമായി ദർശനം നടത്താൻ സാധിക്കുമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ. നിറപുത്തരി ചടങ്ങുകൾക്ക് ശേഷം നട അടക്കുന്നതാണ്. തുടർന്ന് മുകളിൽ പറഞ്ഞ തീയതികളിൽ വീണ്ടും നട തുറന്ന് പ്രത്യേക പൂജകൾ നടക്കും.

അതേസമയം കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്തെ 11 ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്. നാളെ രാവിലെ വരെ നിലവിലെ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

ഈ സാഹചര്യത്തിൽ ശബരിമല ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടവും നിർദേശം നൽകിയിട്ടുണ്ട്. തീർത്ഥാടകർ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.

**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376034/sabarimala-darshan-postponed-aug-2-3-heavy-rain-pamba-flood-tdb-alert-new)