---
title: "ഇതൊന്ന് കുറിച്ചുവെച്ചോളൂ, ആവിശ്യം വരും...! കോഴിക്കോട് ജില്ലയിൽ അതിശക്തമായ മഴ; കെ.എസ്.ഇ.ബി അടിയന്തര നമ്പറുകൾ പുറത്തുവിട്ടു"
english_title: "Kozhikode Heavy Rain: Report Power Issues To KSEB 1912, 7 Deaths In Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376017/kozhikode-heavy-rain-kseb-helpline-1912-kerala-rain-deaths"
published_at: "2026-08-01T16:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dd387afa4d_kozhikode-heavy-rain-kseb-helpline-1912-kerala-rain-deaths.jpg"
keywords: ["Kozhikode Rain", "KSEB Helpline 1912", "Kerala Rain", "Landslide", "Flood", "Power Safety"]
---

# ഇതൊന്ന് കുറിച്ചുവെച്ചോളൂ, ആവിശ്യം വരും...! കോഴിക്കോട് ജില്ലയിൽ അതിശക്തമായ മഴ; കെ.എസ്.ഇ.ബി അടിയന്തര നമ്പറുകൾ പുറത്തുവിട്ടു

> **Lead Summary:** **കോഴിക്കോട് : ** കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ, വൈദ്യുതി സംബന്ധമായ തകരാറുകളോ അപകടസാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ഉടൻതന്നെ കെ.എസ്.ഇ.ബി.യെ വിവരം അറിയിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.

## Article Content

**കോഴിക്കോട് : ** കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ, വൈദ്യുതി സംബന്ധമായ തകരാറുകളോ അപകടസാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ഉടൻതന്നെ കെ.എസ്.ഇ.ബി.യെ വിവരം അറിയിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.

ടോൾ ഫ്രീ കസ്റ്റമർ കെയർ നമ്പറായ 1912, വാട്സ്ആപ്പ് നമ്പറായ 9496001912, കൂടാതെ വൈദ്യുതി അടിയന്തര സേവനത്തിനായി 9496010692 എന്നീ നമ്പറുകളിലും പൊതുജനങ്ങൾ ബന്ധപ്പെടേണ്ടതാണ്.

**പ്രധാന സുരക്ഷാ നിർദ്ദേശങ്ങൾ:**

*പൊട്ടിവീണ വൈദ്യുതി കമ്പികൾ, തകരാറിലായ ലൈനുകൾ, ലൈനുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മരച്ചില്ലകൾ എന്നിവ കണ്ടാൽ യാതൊരു കാരണവശാലും തൊടുകയോ സമീപിക്കുകയോ ചെയ്യരുത്.*

*ഇത്തരം അപകടാവസ്ഥകൾ ശ്രദ്ധയിൽപ്പെട്ടാൽ മറ്റുള്ളവരെയും അപകടമേഖലയിൽ നിന്ന് സുരക്ഷിതമായി അകറ്റി നിർത്തുക.*

*ഉടൻതന്നെ മുകളിൽ നൽകിയിട്ടുള്ള ഔദ്യോഗിക നമ്പറുകളിൽ വിളിച്ച് വിവരം കൈമാറാൻ ശ്രദ്ധിക്കുക.*

സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴക്കെടുതിയിൽ ഇതുവരെ ആറ് മരണങ്ങളാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപ്പൊട്ടലിലും മണ്ണിടിച്ചിലിലും കോട്ടയം, ഇടുക്കി ജില്ലകളിലായി നാല് പേർക്കാണ് ജീവൻ നഷ്ടമായത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ കനത്ത മഴയെ തുടർന്ന് വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.

കോട്ടയം ജില്ലയിലെ പാലായിലും ഈരാറ്റുപേട്ടയിലും നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. ഉച്ചയോടെ മഴയ്ക്ക് ചെറിയ തോതിൽ ശമനം ഉണ്ടായതിനെ തുടർന്ന് ഇടുക്കിയിലെ ഉപ്പുതറ, ചപ്പാത്ത്, ഏലപ്പാറ, വണ്ടിപ്പെരിയാർ തുടങ്ങിയ ജനവാസ മേഖലകളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. അതേസമയം, പത്തനംതിട്ടയിലെ റാന്നിയിലും ആറന്മുളയിലും ഇപ്പോഴും കനത്ത വെള്ളക്കെട്ട് തുടരുകയാണ്. *
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376017/kozhikode-heavy-rain-kseb-helpline-1912-kerala-rain-deaths)