---
title: "രണ്ടു ദിവസം കടലില്‍ ഇറങ്ങേണ്ട, ബീച്ചിലേക്ക് യാത്രയും വേണ്ട; മത്സ്യത്തൊഴിലാളികള്‍ക്കും സഞ്ചാരികള്‍ക്കും ജാഗ്രതാ നിർദേശം"
english_title: "Fishing Ban in Kerala Karnataka Coast, High Waves Alert by IMD and INCOIS"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376003/kerala-karnataka-coast-fishing-ban-high-waves-alert"
published_at: "2026-08-01T15:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dc97c656f7_kerala-karnataka-coast-fishing-ban-high-waves-alert.jpg"
keywords: ["Kerala Rain", "Kerala Coast", "Fishing Ban", "INCOIS", "IMD"]
---

# രണ്ടു ദിവസം കടലില്‍ ഇറങ്ങേണ്ട, ബീച്ചിലേക്ക് യാത്രയും വേണ്ട; മത്സ്യത്തൊഴിലാളികള്‍ക്കും സഞ്ചാരികള്‍ക്കും ജാഗ്രതാ നിർദേശം

> **Lead Summary:** തിരുവനന്തപുരം: കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അഥവാ INCOIS അറിയിച്ചു.

## Article Content

തിരുവനന്തപുരം: കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അഥവാ INCOIS അറിയിച്ചു.

**കോഴിക്കോട്: **ചോമ്പാല FH മുതൽ രാമനാട്ടുകര വരെയുള്ള തീരങ്ങളിൽ ഇന്ന് രാത്രി 08.30 വരെ 2.8 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാല.

**കണ്ണൂർ - കാസർകോട്: **വളപ്പട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും 2.8 മുതൽ 3.4 മീറ്റർ വരെ തിര.

**കന്യാകുമാരി: **ഇന്ന് രാത്രി 08.30 വരെ 2.8 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിര.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376003/kerala-karnataka-coast-fishing-ban-high-waves-alert)