---
title: " ഇൻസ്റ്റഗ്രാം പ്രണയം വിനയായി...!  16 കാരിയായ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; അഞ്ചലിൽ  യുവാവ്  പിടിയിൽ"
english_title: "Anchal Man Arrested For Attempting To Assault 16-Year-Old Girl Met On Instagram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376001/anchal-instagram-youth-arrested-assault-minor-girl-akhil"
published_at: "2026-08-01T15:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dc94d94bfa_anchal-instagram-youth-arrested-assault-minor-girl-akhil.jpg"
keywords: ["Anchal", "Kollam", "POCSO", "Instagram", "Minor Girl", "Arrest", "Kerala Crime"]
---

#  ഇൻസ്റ്റഗ്രാം പ്രണയം വിനയായി...!  16 കാരിയായ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; അഞ്ചലിൽ  യുവാവ്  പിടിയിൽ

> **Lead Summary:** **അഞ്ചൽ: **ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 16കാരിയായ സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പൊലീസിന്റെ പിടിയിലായി. അഞ്ചൽ പനയഞ്ചേരി സിന്ദൂരത്തിൽ അഖിൽ ആണ് അഞ്ചൽ പൊലീസിന്റെ പിടിയിലായത്. ഏകദേശം ആറ് മാസം മുമ്പാണ് പ്രതി പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാം വഴി അടുപ്പം സ്ഥാപിക്കുന്നത്.

## Article Content

**അഞ്ചൽ: **ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 16കാരിയായ സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പൊലീസിന്റെ പിടിയിലായി. അഞ്ചൽ പനയഞ്ചേരി സിന്ദൂരത്തിൽ അഖിൽ ആണ് അഞ്ചൽ പൊലീസിന്റെ പിടിയിലായത്. ഏകദേശം ആറ് മാസം മുമ്പാണ് പ്രതി പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാം വഴി അടുപ്പം സ്ഥാപിക്കുന്നത്.

കഴിഞ്ഞ ദിവസം സ്കൂളിലെ ഇടവേള സമയത്ത് എത്തിയ ഇയാൾ, തന്ത്രപരമായ രീതിയിൽ പെൺകുട്ടിയെ സ്കൂളിന് പുറത്തേക്ക് വിളിച്ചുവരുത്തുകയും തുടർന്ന് ബൈക്കിൽ കയറ്റി കൊണ്ടുപോവുകയുമായിരുന്നു. പെൺകുട്ടി നിശ്ചിത സമയത്ത് ക്ലാസിൽ തിരിച്ചെത്താത്തതിനെ തുടർന്ന് സംശയം തോന്നിയ സ്കൂൾ അധികൃതർ ഉടൻ തന്നെ വിവരം രക്ഷിതാക്കളെ അറിയിക്കുകയാണുണ്ടായത്.

ഇതുസംബന്ധിച്ച് രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചൽ പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ച വിവരം മനസ്സിലാക്കിയ പ്രതി, പെൺകുട്ടിയെ സ്കൂൾ പരിസരത്ത് തിരികെ എത്തിച്ച ശേഷം സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ ശക്തമായ അന്വേഷണൊടുവിൽ പനയഞ്ചേരിയിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കുകയും തുടർന്ന് റിമാൻഡ് ചെയ്യുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയുള്ള അപരിചിതരുടെ സൗഹൃദങ്ങൾക്കെതിരെ കുട്ടികളും മാതാപിതാക്കളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376001/anchal-instagram-youth-arrested-assault-minor-girl-akhil)