---
title: "'സാറേ... ഞാൻ വെറുതെ വന്നതാന്നേ!'; പാതിരാത്രിയിൽ ബാത്ത്റൂമിലെ ഏഴടിയൻ മുതലയെ കണ്ട് ബോധംകെട്ട് വീട്ടുകാർ"
english_title: "Gujarat Crocodile Found Bathroom 7 Feet Anand District Rescue"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376000/gujarat-anand-bathroom-crocodile-rescue-7-feet"
published_at: "2026-08-01T15:44:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dcb188325a_gujarat-anand-bathroom-crocodile-rescue-7-feet.jpg"
keywords: ["Gujarat", "Crocodile", "Wildlife Rescue", "Forest Department", "Strange News"]
---

# 'സാറേ... ഞാൻ വെറുതെ വന്നതാന്നേ!'; പാതിരാത്രിയിൽ ബാത്ത്റൂമിലെ ഏഴടിയൻ മുതലയെ കണ്ട് ബോധംകെട്ട് വീട്ടുകാർ

> **Lead Summary:** ഗാന്ധിനഗർ: അർദ്ധരാത്രിയിൽ വീട്ടിലെ ബാത്ത്റൂമിൽ ഏഴടി നീളമുള്ള ഭീമൻ മുതലയെ കണ്ടെത്തി. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ മലാതജ് ഗ്രാമത്തിലാണ് വീട്ടുകാരെയും ഗ്രാമവാസികളെയും ഒരേപോലെ ഭീതിയിലാഴ്ത്തിയ സംഭവം നടന്നത്.

## Article Content

ഗാന്ധിനഗർ: അർദ്ധരാത്രിയിൽ വീട്ടിലെ ബാത്ത്റൂമിൽ ഏഴടി നീളമുള്ള ഭീമൻ മുതലയെ കണ്ടെത്തി. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ മലാതജ് ഗ്രാമത്തിലാണ് വീട്ടുകാരെയും ഗ്രാമവാസികളെയും ഒരേപോലെ ഭീതിയിലാഴ്ത്തിയ സംഭവം നടന്നത്.

രാത്രിയിൽ വീട്ടുകാർ ഉറങ്ങിക്കിടക്കുന്നതിനിടെ വളർത്തുപട്ടി ബാത്ത്റൂമിലേക്ക് നോക്കി തുടർച്ചയായി കുരയ്ക്കാൻ തുടങ്ങുകയായിരുന്നു. ആരോ ബാത്ത്റൂമിൽ കയറിയതാണെന്ന് കരുതി വീട്ടുടമസ്ഥൻ പരിശോധിക്കാനിറങ്ങിയപ്പോഴാണ് ഉള്ളിൽ വിശ്രമിക്കുന്ന കൂറ്റൻ മുതലയെ കണ്ടത്. ഭയന്നുപോയ കുടുംബാംഗങ്ങൾ ഉടൻതന്നെ വനംവകുപ്പിനെ വിവരമറിയിച്ചു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനവകുപ്പ് ഉദ്യോഗസ്ഥരും വന്യജീവി രക്ഷാപ്രവർത്തകരും ചേർന്ന് ഒരു മണിക്കൂർ നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവിൽ മുതലയെ സുരക്ഷിതമായി പിടികൂടി. രക്ഷാപ്രവർത്തനത്തിനിടെ മുതലയ്ക്കോ നാട്ടുകാർക്കോ പരുക്കേൽക്കാതിരിക്കാൻ പ്രത്യേക ജാഗ്രത പുലർത്തിയിരുന്നു. പിടികൂടിയ മുതലയെ പിന്നീട് സമീപത്തെ കുളത്തിൽ തുറന്നുവിട്ടു.

മഴ കനക്കുമ്പോൾ ജാഗ്രത വേണമെന്ന് വനംവകുപ്പ്:

മൺസൂൺ കാലത്ത് നദികളിലും കുളങ്ങളിലും കനാലുകളിലും ജലനിരപ്പ് ഉയരുന്നതിനാൽ മുതലകൾ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് പുറത്തേക്ക് കടക്കുന്നത് പതിവാണെന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു. ഇത്തരത്തിൽ ഭക്ഷണം തേടിയോ പുതിയ ഇടങ്ങൾ അന്വേഷിച്ചോ ഇവ ജനവാസ മേഖലകളിലേക്ക് എത്താൻ സാധ്യതയുണ്ട്.

മലാതജ് ഗ്രാമത്തിന് സമീപത്തെ കുളത്തിൽ നൂറിലധികം മുതലകൾ ഉണ്ടെന്നും വെള്ളപ്പൊക്ക സമയത്ത് അവയിൽ ചിലത് പുറത്തേക്ക് വരാൻ സാധ്യത കൂടുതലാണെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും വന്യജീവികളെ കണ്ടാൽ ഉടൻ അധികൃതരെ വിവരമറിയിക്കണമെന്നും വനംവകുപ്പ് അഭ്യർത്ഥിച്ചു.

[https://x.com/zingabad/status/2083036521498616256?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2083036521498616256%7Ctwgr%5E89d6cd344d89161f443cc741580686ceaa5d8197%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.asianetnews.com%2Fvideo-cafe-magazine%2Fviral-video-seven-foot-long-crocodile-found-in-bathroom-at-midnight-articleshow-1x66zb4](https://x.com/zingabad/status/2083036521498616256?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2083036521498616256%7Ctwgr%5E89d6cd344d89161f443cc741580686ceaa5d8197%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.asianetnews.com%2Fvideo-cafe-magazine%2Fviral-video-seven-foot-long-crocodile-found-in-bathroom-at-midnight-articleshow-1x66zb4)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376000/gujarat-anand-bathroom-crocodile-rescue-7-feet)