---
title: " തുണി അലക്കി അഴയിലിടുന്നതിനിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു; 2 പേർക്ക് പരിക്ക്"
english_title: "Palakkad Alathur Electric Shock Woman Dies Iron Cloth Line"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375988/palakkad-alathur-electric-shock-death-iron-cloth-line"
published_at: "2026-08-01T15:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dc3027b342_palakkad-alathur-electric-shock-death-iron-cloth-line.jpg"
keywords: ["Palakkad", "Alathur", "Electric Shock", "Accident", "Kerala News"]
---

#  തുണി അലക്കി അഴയിലിടുന്നതിനിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു; 2 പേർക്ക് പരിക്ക്

> **Lead Summary:** പാലക്കാട്: **[** ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തെന്നിലാപുരം സ്വദേശി ശാരദ ആണ് മരണപ്പെട്ടത്. അപകടത്തിൽ രാധിക, രേഷ്മ എന്നിവർക്ക് ഷോക്കേറ്റ് പരുക്കേൽക്കുകയും ചെയ്തു.

## Article Content

പാലക്കാട്: **[** ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തെന്നിലാപുരം സ്വദേശി ശാരദ ആണ് മരണപ്പെട്ടത്. അപകടത്തിൽ രാധിക, രേഷ്മ എന്നിവർക്ക് ഷോക്കേറ്റ് പരുക്കേൽക്കുകയും ചെയ്തു.

കഴിഞ്ഞ മാസം 24-നായിരുന്നു അപകടം നടന്നത്. തുണി കഴുകിയ ശേഷം അഴയിൽ ഇടുന്നതിനിടെയാണ് ശാരദയ്ക്ക് ഷോക്കേറ്റത്. വീടിന്റെ ഇരുമ്പ് കഴുക്കോലിൽ നിന്ന് കെട്ടിവലിച്ച ഇരുമ്പ് കമ്പി ഉപയോഗിച്ചുള്ള അഴയായിരുന്നു ഇത്.

വീടുപണി നടക്കുന്നതിനാൽ തൊട്ടടുത്ത താത്കാലിക ഷെഡ്ഡിൽ നിന്ന് ഇലക്ട്രിക് വയർ ഉപയോഗിച്ച് കണക്ഷൻ എടുത്തിരുന്നു. ഇതിൽ നിന്ന് ഇരുമ്പ് കഴുക്കോലിലേക്ക് വൈദ്യുതി പ്രവഹിച്ചതാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തി. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് ശാരദ മരണത്തിന് കീഴടങ്ങിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375988/palakkad-alathur-electric-shock-death-iron-cloth-line)