---
title: "പ്രോട്ടീൻ ആരോഗ്യത്തിന് നല്ലത് തന്നെ; എന്നാൽ വ്യായാമമില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷമെന്ന് പഠനം"
english_title: "Too Much Protein Without Exercise Can Harm Health Study"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375986/protein-without-exercise-health-risks-study"
published_at: "2026-08-01T15:09:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dbf6c8d996_protein-without-exercise-health-risks-study.jpg"
keywords: ["Protein", "Health", "Exercise", "Metabolism", "FGF21", "CellPress Study"]
---

# പ്രോട്ടീൻ ആരോഗ്യത്തിന് നല്ലത് തന്നെ; എന്നാൽ വ്യായാമമില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷമെന്ന് പഠനം

> **Lead Summary:** **[** ശരീരത്തിന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ നല്ലതാണെങ്കിലും, വ്യായാമമില്ലാത്ത ഉദാസീനമായ ജീവിതശൈലിയാണ് നയിക്കുന്നതെങ്കിൽ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. സെൽപ്രസ് ബ്ലൂ ജേർണലിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിന് പിന്നിൽ അമേരിക്കയിലെ വിസ്കോൻസിൻ മാഡിസണിലുള്ള ഗവേഷകരാണ്.

## Article Content

**[** ശരീരത്തിന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ നല്ലതാണെങ്കിലും, വ്യായാമമില്ലാത്ത ഉദാസീനമായ ജീവിതശൈലിയാണ് നയിക്കുന്നതെങ്കിൽ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. സെൽപ്രസ് ബ്ലൂ ജേർണലിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിന് പിന്നിൽ അമേരിക്കയിലെ വിസ്കോൻസിൻ മാഡിസണിലുള്ള ഗവേഷകരാണ്.

പേശികളുടെ വളർച്ചയ്ക്ക് പ്രോട്ടീൻ അത്യാവശ്യമാണെങ്കിലും, മിക്കവരും വ്യായാമമില്ലാതെ കഴിയുന്നതിനാൽ ആവശ്യത്തിലധികം പ്രോട്ടീൻ ശരീരത്തിലെത്തുന്നത് വിപരീത ഫലം ഉണ്ടാക്കുമെന്ന് പഠനത്തിൽ പങ്കാളിയായ ഗവേഷകൻ ഡ്യൂഡ്ലി ലാമിങ് പറയുന്നു.

ചില സാഹചര്യങ്ങളിൽ പ്രോട്ടീന്റെ അളവ് കുറയ്ക്കുന്നത് ആയുസ്സ് വർധിപ്പിക്കാനും, പെട്ടെന്ന് പ്രായമാകുന്നത് തടയാനും, മെറ്റബോളിസം വർധിപ്പിക്കാനും, കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

പ്രോട്ടീൻ നിയന്ത്രണം വഴി കോശങ്ങൾ നശിക്കുന്നത് കുറയുകയും പ്രായമാകൽ മന്ദഗതിയിലാകുകയും ചെയ്യും. പ്രോട്ടീൻ ഉപഭോഗം കുറയുമ്പോൾ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഫൈബ്രോബ്ലാസ്റ്റ് ഗ്രോത്ത് ഫാക്ടർ 21 (FGF21) എന്ന ഹോർമോൺ ശരീരം ഊർജം ഉപയോഗിക്കുന്നത് കൂട്ടുകയും രക്തത്തിലെ പഞ്ചസാരയുടെ നില മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ചെയ്യും.

കായികമേഖലയിലുള്ളവർ ഉയർന്ന പ്രോട്ടീൻ കഴിക്കാറുണ്ടെങ്കിലും സ്ഥിരമായ വ്യായാമമാണ് അവരെ മെറ്റബോളിക് രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നത്. ഗർഭിണികൾക്കും പ്രായമായവർക്കും ഉയർന്ന പ്രോട്ടീൻ ആവശ്യമുണ്ടെങ്കിലും, വെറുതെയിരിക്കുന്നവരിൽ അമിതമായ പ്രോട്ടീൻ പ്രതീക്ഷിക്കുന്ന ഫലം നൽകില്ല. അതിനാൽ, ശാരീരികമായി എത്രത്തോളം സജീവമായിരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാവണം ഭക്ഷണത്തിലെ പ്രോട്ടീന്റെ അളവ് നിശ്ചയിക്കേണ്ടതെന്ന് ഗവേഷകർ ഓർമ്മിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375986/protein-without-exercise-health-risks-study)