---
title: "പഞ്ചറെന്ന് പറഞ്ഞ് കെണി...! ബൈക്ക് തടഞ്ഞ് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു; ഒപ്പമുണ്ടായിരുന്ന യുവാവിനെ തല്ലിച്ചതച്ചതായി പരാതി "
english_title: "Madhya Pradesh: Man Beaten, Fiancee Gangraped After Bike Trap Near Guna"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375978/madhya-pradesh-guna-gangrape-bike-trap-case"
published_at: "2026-08-01T14:47:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dba8d0c270_madhya-pradesh-guna-gangrape-bike-trap-case.jpg"
keywords: ["Gangrape", "Crime News", "Police Case"]
---

# പഞ്ചറെന്ന് പറഞ്ഞ് കെണി...! ബൈക്ക് തടഞ്ഞ് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു; ഒപ്പമുണ്ടായിരുന്ന യുവാവിനെ തല്ലിച്ചതച്ചതായി പരാതി 

> **Lead Summary:** മധ്യപ്രദേശ്: ബൈക്ക് പഞ്ചറായെന്ന് കള്ളം പറഞ്ഞ് വാഹനം നിർത്തിച്ച ശേഷം യുവാവിനെ ക്രൂരമായി മർദിക്കുകയും ഒപ്പമുണ്ടായിരുന്ന പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തതായി പരാതി. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം.

## Article Content

മധ്യപ്രദേശ്: ബൈക്ക് പഞ്ചറായെന്ന് കള്ളം പറഞ്ഞ് വാഹനം നിർത്തിച്ച ശേഷം യുവാവിനെ ക്രൂരമായി മർദിക്കുകയും ഒപ്പമുണ്ടായിരുന്ന പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തതായി പരാതി. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം.

26കാരനായ എഞ്ചിനീയറും പ്രതിശ്രുത വധുവുമാണ് ആക്രമണത്തിന് ഇരയായത്. അമ്പലത്തിൽ പോയി മടങ്ങിവരവേയാണ് ഇരുവർക്കും നേരെ ആക്രമണമുണ്ടായത്.

രാത്രി എട്ടുമണിയോടെ പെട്രോൾ പമ്പിനടുത്ത് വച്ച് ഒരു സംഘം യുവാക്കൾ ഇവരുടെ ബൈക്കിന് കൈ കാണിച്ചു. ബൈക്കിന് പഞ്ചറായെന്ന് തോന്നുന്നുവെന്ന് പറഞ്ഞതോടെ യുവാവ് വാഹനം നിർത്തി.

ഉടൻ തന്നെ സംഘം യുവാവിന്റെ മുഖത്ത് ഇടിക്കുകയും ബൈക്ക് ഓഫാക്കുകയും ചെയ്തു. കീ പിടിച്ചുവാങ്ങിയ ശേഷം ഇരുവരെയും സമീപത്തെ കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി.

കാട്ടിലെത്തിച്ച ശേഷം പ്രതികൾ മറ്റ് സുഹൃത്തുക്കളെ കൂടി വിളിച്ചുവരുത്തി. വടിയും കമ്പും ഉപയോഗിച്ച് യുവാവിനെ മർദിച്ചു. ഇരുവരുടെയും മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങുകയും ബൈക്ക് എടുത്തുകൊണ്ടുപോകുകയും ചെയ്തു.

തുടർന്ന് യുവതിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ഇരുവരെയും കാട്ടിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു.

റോഡരികിൽ നിന്നുള്ള കരച്ചിൽ കേട്ട് വഴിപോക്കനായ ഒരാൾ വാഹനം നിർത്തുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു. സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375978/madhya-pradesh-guna-gangrape-bike-trap-case)