---
title: "ഗയ്‌സ് വേഗം ഗൂഗിളിൽ പോയി 'സ്പൈഡർമാൻ' എന്ന് സെർച്ച് ചെയ്യൂ, ഒരു അടാർ സർപ്രൈസ് കാത്തിരിപ്പുണ്ട്"
english_title: "SpiderMan Brand New Day Google Easter Egg Box Office Collection Tom Holland"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375975/spiderman-brand-new-day-google-easter-egg-box-office"
published_at: "2026-08-01T14:42:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6db9367ae91_spiderman-brand-new-day-google-easter-egg-box-office.jpg"
keywords: ["SpiderMan", "Brand New Day", "Tom Holland", "Marvel", "Google Easter Egg", "Box Office"]
---

# ഗയ്‌സ് വേഗം ഗൂഗിളിൽ പോയി 'സ്പൈഡർമാൻ' എന്ന് സെർച്ച് ചെയ്യൂ, ഒരു അടാർ സർപ്രൈസ് കാത്തിരിപ്പുണ്ട്

> **Lead Summary:** ടോം ഹോളണ്ട് നായകനായ പുതിയ സ്പൈഡർമാൻ ചിത്രം 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു. ഇന്ത്യയിലടക്കം വൻ വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് ആരാധകർക്കായി തിരച്ചിൽ പ്ലാറ്റ്‌ഫോമായ ഗൂഗിളും ഒരു സർപ്രൈസ് ഒരുക്കിയിട്ടുണ്ട്.

## Article Content

ടോം ഹോളണ്ട് നായകനായ പുതിയ സ്പൈഡർമാൻ ചിത്രം 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു. ഇന്ത്യയിലടക്കം വൻ വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് ആരാധകർക്കായി തിരച്ചിൽ പ്ലാറ്റ്‌ഫോമായ ഗൂഗിളും ഒരു സർപ്രൈസ് ഒരുക്കിയിട്ടുണ്ട്.

ഗൂഗിളിൽ 'SpiderMan' എന്ന് സെർച്ച് ചെയ്യുമ്പോൾ സ്പൈഡർമാന്റെ വെബ്-ഷൂട്ടർ ഐക്കൺ സ്ക്രീനിൽ പ്രത്യക്ഷപ്പെടും. ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ സ്പൈഡർമാൻ സ്ക്രീനിലൂടെ ചിലന്തിവലയെറിഞ്ഞ് ചാടിപ്പോകുന്ന അതിശയിപ്പിക്കുന്ന ആനിമേഷനാണ് ക്രമീകരിച്ചിരിക്കുന്നത്.

പീറ്റർ പാർക്കറുടെ പുതിയ ജീവിത അധ്യായങ്ങളും അത്യാധുനിക ആക്ഷൻ രംഗങ്ങളും നിറഞ്ഞ ചിത്രം ആദ്യ ദിനങ്ങളിൽ തന്നെ കോടികളുടെ കളക്ഷനാണ് നേടിയത്. വരും ദിവസങ്ങളിൽ ചിത്രം കൂടുതൽ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375975/spiderman-brand-new-day-google-easter-egg-box-office)