---
title: "ബൈക്കിന് പിന്നിൽ  ടെമ്പോ വാൻ  ഇടിച്ച് അപകടം; തമിഴ്‌നാട്ടിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം"
english_title: " Malayalis Killed In Tamil Nadu Road Accident At Marthandam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375967/tamil-nadu-marthandam-road-accident-2-malayalis-killed-sreekumar-sajikumar-"
published_at: "2026-08-01T14:26:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6db54331a2c_tamil-nadu-marthandam-road-accident-2-malayalis-killed-sreekumar-sajikumar.jpg"
keywords: ["Marthandam Accident", "Kerala", "Road Accident", "Tempo Van", "Kanyakumari"]
---

# ബൈക്കിന് പിന്നിൽ  ടെമ്പോ വാൻ  ഇടിച്ച് അപകടം; തമിഴ്‌നാട്ടിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

> **Lead Summary:** **തമിഴ്‌നാട് : ** തമിഴ്‌നാട് മാര്‍ത്താണ്ഡത്ത് ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കാഞ്ഞിരംകുളം സ്വദേശി ശ്രീകുമാർ, കാട്ടാക്കട സ്വദേശി സജികുമാർ എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ അമിതവേഗതയിലെത്തിയ ടെമ്പോ വാൻ ഇടിക്കുകയായിരുന്നു.

## Article Content

**തമിഴ്‌നാട് : ** തമിഴ്‌നാട് മാര്‍ത്താണ്ഡത്ത് ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കാഞ്ഞിരംകുളം സ്വദേശി ശ്രീകുമാർ, കാട്ടാക്കട സ്വദേശി സജികുമാർ എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ അമിതവേഗതയിലെത്തിയ ടെമ്പോ വാൻ ഇടിക്കുകയായിരുന്നു.

അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ശക്തമായ ഇടിയെത്തുടർന്ന് വാനിന്റെ അടിയിൽപ്പെട്ട ഇരുവരെയും കുഴിത്തുറ അഗ്നിരക്ഷാ സേനയെത്തിയാണ് പുറത്തെടുത്തത്. എന്നാൽ ഗുരുതരമായി പരിക്കേറ്റ ശ്രീകുമാർ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു.

പരിക്കുകളോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സജികുമാറിന്റെയും ജീവൻ നഷ്ടമായത്. സംഭവവുമായി ബന്ധപ്പെട്ട് കളിയിക്കാവിള പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

***വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ; സുരക്ഷിതമായ യാത്രയ്ക്കായി റോഡ് നിയമങ്ങൾ കർശനമായി പാലിക്കുക***

***വേഗപരിധി കർശനമായി പാലിക്കുക, ഒരിക്കലും മദ്യപിച്ചോ ലഹരി വസ്തുക്കൾ ഉപയോഗിച്ചോ വടനം ഓടിക്കാതിരിക്കുക***

***ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക; ഇരുചക്ര വാഹന യാത്രികർ ഹെൽമെറ്റും കാർ യാത്രികർ സീറ്റ് ബെൽറ്റും നിർബന്ധമായും ധരിക്കുക***

***മുന്നിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കുക, ട്രാഫിക് സിഗ്നലുകളും റോഡ് സൈൻ ബോർഡുകളും പൂർണ്ണമായും അനുസരിക്കുക***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375967/tamil-nadu-marthandam-road-accident-2-malayalis-killed-sreekumar-sajikumar-)