---
title: "സാധനങ്ങൾ വാങ്ങിയാൽ സൗജന്യമായി നെറ്റ്ഫ്ലിക്‌സ് കാണാം! വൻ ഓഫറുമായി ഫ്ലിപ്കാർട്ട് "
english_title: "Flipkart Plus Free Netflix Offer 2026 Grocery Orders Quick Commerce"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375965/flipkart-plus-free-netflix-offer-grocery-orders-2026"
published_at: "2026-08-01T14:17:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6db37107f1d_flipkart-plus-free-netflix-offer-grocery-orders-2026.jpg"
keywords: ["Flipkart", "Flipkart Plus", "Netflix", "Quick Commerce", "Online Shopping", "Offer"]
---

# സാധനങ്ങൾ വാങ്ങിയാൽ സൗജന്യമായി നെറ്റ്ഫ്ലിക്‌സ് കാണാം! വൻ ഓഫറുമായി ഫ്ലിപ്കാർട്ട് 

> **Lead Summary:** **[** ഓൺലൈൻ റീട്ടെയിൽ, ക്വിക്ക് കൊമേഴ്‌സ് വിപണിയിൽ ഉപഭോക്താക്കളെ ആകൃഷ്ടരാക്കാൻ വൻ ഓഫറുമായി ഫ്ലിപ്കാർട്ട്. പ്ലസ് അംഗങ്ങൾക്ക് നെറ്റ്ഫ്ലിക്‌സ് സബ്‌സ്‌ക്രിപ്ഷൻ സൗജന്യമായി നൽകുന്ന പുതിയ പദ്ധതി വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ചു. ഇന്ത്യയിൽ നെറ്റ്ഫ്ലിക്‌സുമായി ഒരു ഇ-കോമേഴ്‌സ് കമ്പനി നടത്തുന്ന ആദ്യ പങ്കാളിത്തമാണിത്.

## Article Content

**[** ഓൺലൈൻ റീട്ടെയിൽ, ക്വിക്ക് കൊമേഴ്‌സ് വിപണിയിൽ ഉപഭോക്താക്കളെ ആകൃഷ്ടരാക്കാൻ വൻ ഓഫറുമായി ഫ്ലിപ്കാർട്ട്. പ്ലസ് അംഗങ്ങൾക്ക് നെറ്റ്ഫ്ലിക്‌സ് സബ്‌സ്‌ക്രിപ്ഷൻ സൗജന്യമായി നൽകുന്ന പുതിയ പദ്ധതി വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ചു. ഇന്ത്യയിൽ നെറ്റ്ഫ്ലിക്‌സുമായി ഒരു ഇ-കോമേഴ്‌സ് കമ്പനി നടത്തുന്ന ആദ്യ പങ്കാളിത്തമാണിത്.

പദ്ധതി പ്രകാരം ഫ്ലിപ്കാർട്ട് ഗ്രോസറി, മിനിറ്റ്‌സ് എന്നിവയിലൂടെ നാല് ഓർഡറുകൾ പൂർത്തിയാക്കുന്ന പ്ലസ് അംഗങ്ങൾക്ക് 30 ദിവസത്തെ നെറ്റ്ഫ്ലിക്‌സ് മൊബൈൽ പ്ലാൻ സൗജന്യമായി ലഭിക്കും. ഫ്ലിപ്കാർട്ട് ആപ്പ് വഴിയാണ് ഈ ആനുകൂല്യം ലഭ്യമാകുക. തുടർന്നുള്ള മാസങ്ങളിലും ഇതേ രീതിയിൽ ഷോപ്പിംഗ് പൂർത്തിയാക്കിയാൽ ഓഫർ പുതുക്കാം.

നിലവിൽ ഫ്ലിപ്കാർട്ട് പ്ലസ് അംഗമല്ലാത്തവർക്ക് 12 മാസത്തിനുള്ളിൽ അധിക ചിലവുകളില്ലാതെ 15 ഓർഡറുകൾ പൂർത്തിയാക്കിയാൽ ഈ ലോയൽറ്റി പ്രോഗ്രാമിൽ അംഗമാകാം. ക്വിക്ക് കൊമേഴ്‌സ് രംഗത്ത് മത്സരം കടുക്കുന്ന സാഹചര്യത്തിലാണ് ഉപഭോക്താക്കളെ നിലനിർത്താൻ ഫ്ലിപ്കാർട്ടിന്റെ ഈ നീക്കം.

.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375965/flipkart-plus-free-netflix-offer-grocery-orders-2026)