---
title: "'എംഡിഎംഎ കേസിലെ പ്രതികളായ അധ്യാപകര്‍'; എസ്എഫ്ഐ നേതാക്കളുടെ വീഡിയോ വ്യാജ തലക്കെട്ടോടെ പ്രചരിപ്പിച്ചു; ശശികല ഉള്‍പ്പെടെ 16 പേര്‍ക്കെതിരെ ഡിവൈഎഫ്ഐയുടെ പരാതി"
english_title: "DYFI Complaint Against 16 Including Sashikala For Fake Video Targeting SFI Leaders"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375937/kochi-dyfi-complaint-sashikala-fake-video-sfi-leaders-cyber-attack"
published_at: "2026-08-01T12:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d9ecdd1e91_kerala-rain-dyfi-youth-brigade-rescue-relief-operations-vk-sanoj.jpg"
keywords: ["DYFI", "SFI", "Sashikala", "Fake Video", "Cyber Attack", "VK Sanoj", "BJP", "Congress"]
---

# 'എംഡിഎംഎ കേസിലെ പ്രതികളായ അധ്യാപകര്‍'; എസ്എഫ്ഐ നേതാക്കളുടെ വീഡിയോ വ്യാജ തലക്കെട്ടോടെ പ്രചരിപ്പിച്ചു; ശശികല ഉള്‍പ്പെടെ 16 പേര്‍ക്കെതിരെ ഡിവൈഎഫ്ഐയുടെ പരാതി

> **Lead Summary:** **കൊച്ചി: ** എസ്.എഫ്.ഐ നേതാക്കളുടെ വീഡിയോ വ്യാജ തലക്കെട്ടോടെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികല അടക്കം 16 പേർക്കെതിരെ ഡിവൈഎഫ്‌ഐ പൊലീസിൽ പരാതി നൽകി.

## Article Content

**കൊച്ചി: ** എസ്.എഫ്.ഐ നേതാക്കളുടെ വീഡിയോ വ്യാജ തലക്കെട്ടോടെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികല അടക്കം 16 പേർക്കെതിരെ ഡിവൈഎഫ്‌ഐ പൊലീസിൽ പരാതി നൽകി.

എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് ഔദ്യോഗികമായി പരാതി സമർപ്പിച്ചിരിക്കുന്നത്. എസ്.എഫ്.ഐ നേതാക്കളായ അഡ്വ. മനീഷ രാധാകൃഷ്ണൻ, അജിമില എന്നിവരുടെ വീഡിയോ ദൃശ്യങ്ങൾ 'എം.ഡി.എം.എ കേസിലെ പ്രതികളായ അധ്യാപകർ' എന്ന തികച്ചും വ്യാജമായ തലക്കെട്ടോടെ പ്രചരിപ്പിച്ചു എന്നാണ് പ്രധാന ആരോപണം.

ബിജെപി, കോണ്‍ഗ്രസ് സൈബര്‍ ഹാന്‍ഡിലുകള്‍ നുണയുടെ നിര്‍മ്മാണത്തിലും പ്രചാരണത്തിലും മത്സരിച്ച് ഒരേ മനസ്സോടെയാണ് പ്രവര്‍ത്തിച്ചതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ നേരിടാൻ ആശയപരമായോ വസ്തുതാപരമായോ ഉള്ള കഴിവില്ലാതെ വരുമ്പോൾ വ്യക്തിഹത്യയും വ്യാജപ്രചാരണങ്ങളും സ്ത്രീകളെ അപമാനിക്കലും രാഷ്ട്രീയ എതിരാളികളുടെ പതിവ് രീതിയായി മാറിയിട്ടുണ്ടെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് കുറ്റപ്പെടുത്തി.

ബി.ജെ.പിയും കോൺഗ്രസും ഒരേ മനസ്സോടെയാണ് ഇത്തരം നുണകളുടെ നിർമ്മാണത്തിലും പ്രചാരണത്തിലും ഏർപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ചെങ്കോട്ടയിലും ഡൽഹിയിലും സമരം ചെയ്ത വിദ്യാർത്ഥിനികൾക്കെതിരെ വിവാദ പരാമർശം നടത്തിയ സംഘ്പരിവാർ അനുകൂലി ടി.ജി. മോഹൻദാസിന്റെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധ മാർച്ചിനുള്ള പ്രതികാരമായാണ് ശശികലയുടെ നേതൃത്വത്തിൽ ഈ പെൺകുട്ടികൾക്കെതിരെ സൈബറാക്രമണം ആരംഭിച്ചതെന്നും, ലജ്ജയില്ലാതെ കോൺഗ്രസ് ഹാൻഡിലുകളും ഇത് ഏറ്റെടുത്തു എന്നത് ഗൗരവകരമാണെന്നും സനോജ് വ്യക്തമാക്കി. വ്യാജ പ്രചാരണങ്ങൾക്കും വ്യക്തിഹത്യയ്ക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നാണ് ഡിവൈഎഫ്‌ഐയുടെ ആവശ്യം. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375937/kochi-dyfi-complaint-sashikala-fake-video-sfi-leaders-cyber-attack)