---
title: "എൽ.ഡി.എഫിന്റെ കാലത്ത് ധൂർത്ത്, ഇപ്പോൾ സ്വകാര്യ സവാരി! ഭാര്യാപിതാവിനെ കാണാൻ വി.ഡി സതീശൻ പറന്നത് സർക്കാർ ഹെലികോപ്റ്ററിൽ"
english_title: "Kerala CM VD Satheesan Used Govt Chopper For Personal Visit To See Ailing Father-in-law"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375933/kerala-cm-vd-satheesan-govt-helicopter-personal-visit-controversy-"
published_at: "2026-08-01T12:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d990994c69_kerala-cm-vd-satheesan-govt-helicopter-personal-visit-controversy.jpg"
keywords: ["VD Satheesan", "Kerala CM", "Govt Helicopter", "Aluva", "Controversy", "LDF", "Organ Donation"]
---

# എൽ.ഡി.എഫിന്റെ കാലത്ത് ധൂർത്ത്, ഇപ്പോൾ സ്വകാര്യ സവാരി! ഭാര്യാപിതാവിനെ കാണാൻ വി.ഡി സതീശൻ പറന്നത് സർക്കാർ ഹെലികോപ്റ്ററിൽ

> **Lead Summary:** **തിരുവനന്തപുരം: **ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവിനെ സന്ദർശിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ സർക്കാർ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റർ ഉപയോഗിച്ചതായി ആരോപണം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട മുഖ്യമന്ത്രി, ആലുവ കാരോത്തുകുഴി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവ് വേലായുധൻകുട്ടിയെ കാണാനാണ് ഈ യാത്രാസൗകര്യം ഉപയോഗിച്ചത്.

## Article Content

**തിരുവനന്തപുരം: **ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവിനെ സന്ദർശിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ സർക്കാർ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റർ ഉപയോഗിച്ചതായി ആരോപണം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട മുഖ്യമന്ത്രി, ആലുവ കാരോത്തുകുഴി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവ് വേലായുധൻകുട്ടിയെ കാണാനാണ് ഈ യാത്രാസൗകര്യം ഉപയോഗിച്ചത്.

ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രം സർക്കാർ വാടകയ്ക്കെടുത്തിട്ടുള്ള ഹെലികോപ്റ്റർ സ്വകാര്യ ആവശ്യത്തിനായി ദുരുപയോഗം ചെയ്തുവെന്നാണ് ഉയർന്നുവരുന്ന പ്രധാന വിമർശനം. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഹെലികോപ്റ്റർ വാടകയ്ക്കെടുത്ത നടപടിയെ വലിയ ധൂർത്തെന്നാണ് അന്ന് മാധ്യമങ്ങളും പ്രതിപക്ഷവും വിമർശിച്ചിരുന്നത്.

എന്നാൽ, അടിയന്തര ഘട്ടങ്ങളിൽ എയർ ആംബുലൻസ് ആയും അവയവദാന ദൗത്യങ്ങൾക്കായി നിരവധി തവണയും ഉപയോഗിച്ച് മാതൃകയായ ഹെലികോപ്റ്റർ സംവിധാനത്തെയാണ് നിലവിൽ സ്വകാര്യ സന്ദർശനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് സർക്കാരിന്റെ സാമ്പത്തിക ധൂർത്തിനും അധികാര ദുർവിനിയോഗത്തിനും എതിരെയുള്ള വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വിഷയത്തിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

അതേസമയം സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും സംസാരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണെന്നും ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും. ഇന്ന് രാവിലെ 11 മണിക്ക് ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചിട്ടുണ്ട്. Weather

എൻഡിആർഎഫ്, പൊലീസ് സേനകൾ ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിശക്തമായ മഴയിൽ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375933/kerala-cm-vd-satheesan-govt-helicopter-personal-visit-controversy-)