---
title: "ഒഴുക്കിൽപ്പെട്ട് നദിയുടെ നടുവിൽ കുടുങ്ങി; ജീവൻ രക്ഷിക്കാൻ മരത്തിൽ കയറിയ സുരേഷ് ഭീലിന് രക്ഷകരായി നാട്ടുകാർ"
english_title: "Maharashtra Floods: Youth Climbs Tree To Survive In Jalgaon Anjani River"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375917/maharashtra-jalgaon-floods-youth-rescued-anjani-river-tree-"
published_at: "2026-08-01T11:24:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d8b2b7993d_maharashtra-jalgaon-floods-youth-rescued-anjani-river-tree.jpg"
keywords: ["Maharashtra Floods", "Jalgaon", "Anjani River", "Heavy Rain", "Rescue", "IMD Alert"]
---

# ഒഴുക്കിൽപ്പെട്ട് നദിയുടെ നടുവിൽ കുടുങ്ങി; ജീവൻ രക്ഷിക്കാൻ മരത്തിൽ കയറിയ സുരേഷ് ഭീലിന് രക്ഷകരായി നാട്ടുകാർ

> **Lead Summary:** ** **മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ അപ്രതീക്ഷിതമായുണ്ടായ പ്രളയത്തിൽപ്പെട്ട് നദിയിൽ അകപ്പെട്ട യുവാവ് മരത്തിന് മുകളിൽ കയറി അത്ഭുതകരമായി ജീവൻ രക്ഷിച്ചു . ജില്ലയിൽ കനത്ത മഴയെത്തുടർന്ന് അഞ്ജനി നദിയിൽ ജലനിരപ്പ് പെട്ടെന്നുയർന്നതിനെത്തുടർന്നാണ് സുരേഷ് ഭീൽ എന്ന യുവാവ് നദിയുടെ നടുവിൽ കുടുങ്ങിപ്പോയത്.

## Article Content

** **മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ അപ്രതീക്ഷിതമായുണ്ടായ പ്രളയത്തിൽപ്പെട്ട് നദിയിൽ അകപ്പെട്ട യുവാവ് മരത്തിന് മുകളിൽ കയറി അത്ഭുതകരമായി ജീവൻ രക്ഷിച്ചു . ജില്ലയിൽ കനത്ത മഴയെത്തുടർന്ന് അഞ്ജനി നദിയിൽ ജലനിരപ്പ് പെട്ടെന്നുയർന്നതിനെത്തുടർന്നാണ് സുരേഷ് ഭീൽ എന്ന യുവാവ് നദിയുടെ നടുവിൽ കുടുങ്ങിപ്പോയത്.

ശക്തമായ ഒഴുക്കിൽപ്പെട്ട ഇയാൾ ജീവൻ രക്ഷിക്കാനായി നദിയുടെ നടുവിലുള്ള ഒരു വലിയ മരത്തിന് മുകളിലേക്ക് കയറുകയായിരുന്നു. മരത്തിൽ കുടുങ്ങിയ നിലയിൽ ഇയാളെ കണ്ട നാട്ടുകാർ ഉടൻ തന്നെ അധികൃതരെ വിവരം അറിയിച്ചു. എന്നാൽ പ്രദേശത്ത് തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് നദിയിലെ കുത്തൊഴുക്ക് ശക്തമായത് രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമായി മാറി.

മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്ന നദികളോ തോടുകളോ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും, വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ ഇറങ്ങരുതെന്നും അധികൃതർ ജനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ വരും ദിവസങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുൻകൂട്ടി പ്രവചിച്ചിരുന്നു.

അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. നേരത്തെ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, കോട്ടയം, മലപ്പുറം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് നേരത്തെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ കണ്ണൂരിലും അവധിയാണ്. അതേസമയം, സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ഇന്നത്തെ എച്ച്ഡിസി ആന്റ് ബിഎം പരീക്ഷകൾ മാറ്റി വെച്ചിട്ടുണ്ട്.

പുതിയ തീയതി പിന്നീട് അറിയിക്കും. കൂടാതെ ഇന്നത്തെ പിഎസ്‍സി പരീക്ഷകൾക്കും മാറ്റമില്ല. സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375917/maharashtra-jalgaon-floods-youth-rescued-anjani-river-tree-)