---
title: "ഹോട്ടലുകാർക്ക് ഹാപ്പി ന്യൂസ്....! വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും വെട്ടിക്കുറച്ചു"
english_title: "Commercial LPG Cylinder Price Cut By Rs 202 In Delhi, Rs 209 In Kolkata"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375880/commercial-lpg-cylinder-price-cut-delhi-kolkata-august-2026-"
published_at: "2026-08-01T09:30:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d701576c6e_commercial-lpg-cylinder-price-cut-delhi-kolkata-august-2026-.jpg"
keywords: ["LPG Price", "Commercial Cylinder", "Delhi", "Kolkata", "LPG Rate", "PM Modi", "Hotel Industry"]
---

# ഹോട്ടലുകാർക്ക് ഹാപ്പി ന്യൂസ്....! വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും വെട്ടിക്കുറച്ചു

> **Lead Summary:** ** **രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വിലയാണ് ഗണ്യമായി കുറച്ചിരിക്കുന്നത്. കൊൽക്കത്തയിൽ 209 രൂപയും ഡൽഹിയിൽ 202 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്.

## Article Content

** **രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വിലയാണ് ഗണ്യമായി കുറച്ചിരിക്കുന്നത്. കൊൽക്കത്തയിൽ 209 രൂപയും ഡൽഹിയിൽ 202 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്.

വിലക്കുറവോടെ ഡൽഹിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ പുതിയ വില 2,728 രൂപയായി മാറി. കൊൽക്കത്തയിൽ ഇത് 2,872 രൂപയാണ്. സിലിണ്ടറിന് വില കുറച്ചത് ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. തുടർച്ചയായ രണ്ടാം തവണയാണ് രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ ഇളവുകൾ പ്രഖ്യാപിക്കുന്നത്.

കഴിഞ്ഞ മാസവും 19 കിലോയുടെ സിലിണ്ടറിന് വില കുറച്ചിരുന്നു. അതേസമയം, സാധാരണക്കാർക്ക് ആശ്വാസമായി ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ ഇത്തവണയും മാറ്റമില്ലാതെ തുടരുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളും മറ്റ് ആഗോള വിഷയങ്ങളും ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നിരുന്നു.

ഈ യോഗത്തിന് പിന്നാലെയാണ് വാണിജ്യ സിലിണ്ടർ വില കുറച്ചുകൊണ്ടുള്ള പുതിയ നിർണായക പ്രഖ്യാപനം വന്നിരിക്കുന്നത്. ഇത് വിപണിയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375880/commercial-lpg-cylinder-price-cut-delhi-kolkata-august-2026-)