---
title: "പേമാരിയിൽ പൊലിഞ്ഞ ജീവനുകൾ; കോട്ടയത്ത് ഉരുൾപൊട്ടലിൽ മരണപെട്ട  ജോണിയുടെ ഭാര്യ റെജീനയ്ക്കായി  തിരച്ചിൽ തുടരുന്നു "
english_title: "Kottayam Landslide 2 Dead Relief Camps Open Meenachil River Flood Alert"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375876/kottayam-landslide-deaths-relief-camps-meenachil-flood-alert"
published_at: "2026-08-01T09:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d7171494a2_kottayam-landslide-deaths-relief-camps-meenachil-flood-alert.jpg"
keywords: ["Kottayam", "Landslide", "Idukki", "Kerala Floods", "Relief Camp", "Vagamon", "Meenachil River"]
---

# പേമാരിയിൽ പൊലിഞ്ഞ ജീവനുകൾ; കോട്ടയത്ത് ഉരുൾപൊട്ടലിൽ മരണപെട്ട  ജോണിയുടെ ഭാര്യ റെജീനയ്ക്കായി  തിരച്ചിൽ തുടരുന്നു 

> **Lead Summary:** കോട്ടയം: **[** കോട്ടയം ജില്ലയിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ മകൻ ജോസഫിൻ ജോണി മരണപ്പെട്ടു. അപകടത്തിൽപ്പെട്ട ജോണിയുടെ ഭാര്യ റെജീനയ്ക്കുവേണ്ടി പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

## Article Content

കോട്ടയം: **[** കോട്ടയം ജില്ലയിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ മകൻ ജോസഫിൻ ജോണി മരണപ്പെട്ടു. അപകടത്തിൽപ്പെട്ട ജോണിയുടെ ഭാര്യ റെജീനയ്ക്കുവേണ്ടി പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

വാഗമൺ കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണു വീണ് ഒരാൾ കുടുങ്ങിക്കിടക്കുകയാണ്. കൊക്കയാറിൽ വീടുകളിൽ വെള്ളം കയറി. പത്തനംതിട്ട തൂമ്പാക്കുളത്തും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിൽ വീട് തകർന്ന് അടൂർമല സ്വദേശി രവിയുടെ ഭാര്യ സുമതിയും മരണപ്പെട്ടു. കോട്ടയം ജില്ലയിൽ നിലവിൽ ആറ് കേന്ദ്രങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു.

ജെ.ജെ. മർഫി സ്കൂൾ (എന്തയാർ)

സി.എം.എസ് എൽ.പി സ്കൂൾ (കൂട്ടിക്കൽ)

ശങ്കർ മെമ്മോറിയൽ സ്കൂൾ (ഇളംകാട്)

തുഷാര ക്ലബ് (പെരുന്തുരുത്ത്)

സി.എം.എസ് എൽ.പി സ്കൂൾ (മുണ്ടക്കയം)

സെന്റ് ജോസഫ് ഹൈസ്കൂൾ (പുത്തൻചന്ത)

തഹസിൽദാർമാരുടെ നേതൃത്വത്തിൽ പോലീസും ഫയർഫോഴ്സും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണ്. നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ നിർദ്ദേശങ്ങൾ പാലിച്ച് മാറിത്താമസിക്കാൻ ജനങ്ങൾ തയ്യാറാകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

താലൂക്ക് ആസ്ഥാനങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ ചിലയിടങ്ങളിൽ ചെറിയ തോതിൽ ഉരുൾപൊട്ടലുകളുണ്ടായി. മണിമലയാർ, മീനച്ചിലാർ തീരങ്ങളിലുള്ളവരും മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ കഴിയുന്നവരും തീവ്ര ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ അഭ്യർത്ഥിച്ചു.

ഫോൺ നമ്പരുകൾ ചുവടെ.

ജില്ലാ കൺട്രോൾ റൂം, കളക്ടറേറ്റ് -94465 62236

താലൂക്ക് കൺട്രോൾ റൂമുകൾ

കോട്ടയം- 85479 85727

ചങ്ങനാശേരി- 9496014587

മീനച്ചിൽ-9496686325

കാഞ്ഞിരപ്പള്ളി-9495265800

വൈക്കം- 9496174871

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375876/kottayam-landslide-deaths-relief-camps-meenachil-flood-alert)