---
title: "കബഡി താരത്തിന്റെ ഭാര്യ ജീവനൊടുക്കി; 23കാരിയുടെ മൃതദേഹം കണ്ടെത്തിയത് മുറിയിൽ തൂങ്ങിയ നിലയിൽ"
english_title: "International Kabaddi Player's Wife Muskan Dies by Suicide in Haryana"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375851/haryana-kabaddi-player-wife-muskan-suicide-rohtak"
published_at: "2026-08-01T06:52:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d4a6ea9b3a_haryana-kabaddi-player-wife-muskan-suicide-rohtak.jpg"
keywords: ["Suicide", "Crime News", "Women Safety", "Haryana"]
---

# കബഡി താരത്തിന്റെ ഭാര്യ ജീവനൊടുക്കി; 23കാരിയുടെ മൃതദേഹം കണ്ടെത്തിയത് മുറിയിൽ തൂങ്ങിയ നിലയിൽ

> **Lead Summary:** റോഹ്തക്: ഹരിയാനയിൽ രാജ്യാന്തര കബഡി താരത്തിന്റെ 23കാരിയായ ഭാര്യ ജീവനൊടുക്കിയ സംഭവത്തിൽ ഞെട്ടി നാട്ടുകാർ. രാജ്യാന്തര കബഡി താരം ഷീലു ബൽഹാരയുടെ ഭാര്യ മുസ്കാനാണ് മരിച്ചത്.

## Article Content

റോഹ്തക്: ഹരിയാനയിൽ രാജ്യാന്തര കബഡി താരത്തിന്റെ 23കാരിയായ ഭാര്യ ജീവനൊടുക്കിയ സംഭവത്തിൽ ഞെട്ടി നാട്ടുകാർ. രാജ്യാന്തര കബഡി താരം ഷീലു ബൽഹാരയുടെ ഭാര്യ മുസ്കാനാണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് റോഹ്തക്കിലെ വസതിയിൽ വച്ചാണ് മുസ്കാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതികൾക്ക് ഒരു വയസുള്ള ഒരു ആൺകുട്ടിയുണ്ട്.

റോഹ്തക് മേഹാൻ സ്വദേശിയാണ് മുസ്കാൻ. 2023ലായിരുന്നു ഷീലുവിന്റെയും മുസ്കാന്റെയും വിവാഹം നടന്നത്. കബഡി താരം എന്ന നിലയിൽ രാജ്യാന്തര മത്സരങ്ങളിൽ ഷീലു ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

മുസ്കാന്റെ മരണവിവരം അറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് ഫോറൻസിക് സംഘത്തിന്റെ സഹായത്തോടെ തെളിവുകൾ ശേഖരിച്ചു. എൻഡിടിവി റിപ്പോർട്ട് അനുസരിച്ച് മരണത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

പൊലീസ് പറയുന്നത് അനുസരിച്ച് കുടുംബത്തിൽ മറ്റെന്തെങ്കിലും പ്രശ്നങ്ങളുള്ളതായി ഇപ്പോൾ വിവരമില്ല. ഒരു ദിവസം മുൻപ് മുസ്കാൻ പഞ്ചാബി ഗാനത്തിനൊപ്പമുള്ള ഒരു റീൽസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

സംഭവത്തിൽ റോഹ്തക് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണകാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് പൊലീസ് അറിയിച്ചു.

കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തുന്നുണ്ട്. യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഡെറാഡൂണിൽ ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനത്തെ തുടർന്ന് ഒരു സർക്കാർ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഹരിയാനയിൽ നിന്നും മറ്റൊരു ദുരന്തവാർത്ത കൂടി പുറത്തുവരുന്നത്.

***(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375851/haryana-kabaddi-player-wife-muskan-suicide-rohtak)